“……….ഇതെന്താ മിറ്റത്തെ ബാത്റൂമിന് മേൽക്കൂര പണിയാത്തെ അമ്മായീ??”
തിളച്ചുകൊണ്ടിരുന്ന ചാളച്ചാറിൽ നിന്ന് ഇത്തിരി കൈവെള്ളയിലെടുത്ത് നക്കി ഞാൻ പാദ്യംപുറത്തിരുന്നു..
പണ്ടൊക്കെ വന്നാൽ അതിനുള്ളിൽ കയറി, വെള്ളം നിറച്ച കുട്ടകത്തിൽ മാനം നോക്കി ഇരിക്കും…
കുറെ നേരം…
അവസാനം അമ്മായി വടിയും കൊണ്ട് വരുമ്പളെ കുളി തുടങ്ങു…
“……….അതില് വല്ലപ്പഴും മാമൻ മാത്രേ കുളിക്കാറുള്ളു…
രമേശൻ വന്നാൽ അവൻ കുളത്തിലേ കുളിക്കു… ഞാനിപ്പോ ഇറയത്തെ കുളിമുറിയിലാ കുളിയും നനയുമൊക്കെ…..
എന്തിനാ പിന്നെ ഇനി അത് നന്നാക്കീട്ട്??”
രമേശേട്ടൻ അമ്മായീടെ ഒരേഒരു സന്താനമാണ്…
ഒരു പാവത്താൻ…
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജോലികിട്ടി, അവിടെ റൂമെടുത്ത് താമസിക്കുന്നു…
പുള്ളിക്കാരനെയൊക്കെ നേരിൽ കണ്ടിട്ടും മൂന്നുവര്ഷം തന്നെയായി ഇപ്പൊ….
“……….ഞാൻ നാളെതൊട്ട് കുളത്തിൽ കുളിച്ചോളാം…
കുളിമുറീല് വെള്ളം പിടിച്ചു വെക്കണ്ട ട്ടാ…. “
മീൻകലത്തിന്റെ മൂടി അല്പമൊന്ന് തുറന്ന് വേവുപാകം നോക്കി വീണ്ടും അടച്ചുവെക്കലെ ഞാൻ പ്രസ്താവന ഇറക്കി….
“……….വെള്ളം മാറി കുളിച്ചിട്ട് വല്ല കേടും വരുവോ മാളൂ??”
ഉള്ളി മൂപ്പിക്കാനായി അരിഞ്ഞിരുന്നത് നിർത്തി അമ്മായി എന്നെ നോക്കി…
“……….പിന്നേ…
അവിടെ സ്വിമ്മിങ് പൂളിലെ വെയ്സ്റ്റ് വെള്ളത്തിൽ കുത്തി മറിയുന്ന എനിക്കാ ഈ നല്ല വെള്ളത്തിൽ കുളിച്ചാ അസുഖം വരാൻ പോണേ???
ഡോണ്ട് വറി ആന്റീ… ഐ ആം ഡബിൾ സ്ട്രോങ്ങ്…”
രണ്ടു കൈകളും ഇരുവശത്തേക്കും ഉയർത്തി നെഞ്ചുവിരിച്ച് ഞാൻ മസിൽ പിടിച്ചുകാണിച്ചു…..
“……….ഉവ്വുവ്വ്… മസിലല്ല..