സമയം രാത്രി 9 മണിയായി. അമ്മയും ചേച്ചിയും എന്നെ കാത്തുനിൽക്കുകയാണ്.കാരണം രാവിലെ 8 മണിക്ക് വീട്ടിൽനിന്നുമിറങ്ങിയതാണ് ഞാൻ. അച്ഛൻ ചരക്കു ലോറിയുമായി തമിഴ് നാട്ടിൽ പോയിരിക്കുകയാ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരതുള്ളു.അതുകൊണ്ട് തന്നെ എന്നെ കാണാതായ വിവരം അവർ അച്ഛനെ വിളിച്ചു പറഞ്ഞിട്ടില്ല.
ഞാൻ വീട്ടിലേക് ചെന്നു. അമ്മയും, ചേച്ചിയും പുറത്ത് എന്നെ കാത്തിരിക്കുകയാണ്.
ഇത്രയും നേരം എവിടെയായിരുന്നു നീ? അമ്മ ദേഷ്യത്തോടെ ചോദിച്ചു.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അമ്മ വീണ്ടും, വീണ്ടും ഒരോന്ന് കുത്തി കുത്തി ചോദിച്ചു. ഞാൻ ഒന്നും മൈന്റ് ചെയ്യാതെ എന്റെ റൂമിൽ ചെന്ന് കതകടച്ചു.
രണ്ടുമൂന്നു ദിവസം ഞാൻ ഇതേ പോലെ തുടർന്നു. ആരോടും ഒന്നും മിണ്ടാതെ, വീട്ടിൽ പോലും കയറാതെ അലഞ്ഞു തിരിഞ്ഞു നടന്നു.
എന്റെ ഈ പോക്കിൽ വീട്ടുകാർക്ക് നല്ല വിഷമമുണ്ട്.
അവന്റെ മനസ്സിൽ എന്താ ദുഃഖമുണ്ട്. അതുകൊണ്ടാ അവൻ നമ്മളോട് ഒന്നും മിണ്ടാതെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. അവന് എന്ത് വിഷമം ഉണ്ടെങ്കിലും അത് എന്നോട് പറഞ്ഞൂടെ. എന്നെ കൊണ്ട് തീർപ്പാക്കാൻ പറ്റുന്ന വല്ലതും ആണെങ്കിൽ ഞാൻ അവന്റെ വിഷമം മാറ്റിയേനെ.
തന്റെ മകനെ കുറിച്ച് ഓരോന്നു പറഞ്ഞു അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.
ഇതിനെല്ലാം കാരണം താനാണെന്നുള്ള കുറ്റബോധം വേദികയെ വല്ലാതെ തളർത്തി.
ഇനിയും അവന്റെ ഈ പോക്ക് ഇങ്ങനെ തുടർന്നാൽ ശെരിയാവില്ല. അവൾ മനസ്സിൽ ചിലതൊക്കെ കുറിച്ചുവച്ചു.
ഞാൻ പതിവിലും വൈകിയാണ് ഇന്ന് രാത്രി വീട്ടിൽ കയറി വന്നത്.
“നീ എവിടെയായിരുന്നു ഇത്രയും നേരം?” വേദിക ചോദിച്ചു.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൾ വീണ്ടും വീണ്ടും ചോദിച്ചു.