“ശെടാ താൻ ഭയങ്കര നാണക്കാരനാണല്ലോ …..ഇങ്ങനെ നാണിച്ച പിന്നെ പെണ്ണ് കിട്ടത്തില്ല കേട്ടോ…..(ഗായത്രി കുലുങ്ങി ചിരിച്ചു )
(മനു നാണത്തോടെ താഴേക്ക് നോക്കി ഇരുന്നു ചെറുതായിട്ട് ഒന്നു പുഞ്ചിരിച്ചു )
അപ്പോ തനിക്കു ഗേൾ ഫ്രണ്ട് ഒന്നുമില്ലേ?”
ഏയ് , കളിയാക്കാതെ പോ ചേച്ചി
കളിയാക്കാനോ ….ഞാൻ കാര്യമായിട്ട് ചോദിച്ചതാടോ…..നീ എന്നോട് പറഞ്ഞോന്നെ…..ഞാൻ ആരോടും പറയത്തില്ല …..ഇ പ്രായത്തിൽ ഒക്കെ എല്ലാര്ക്കും ഗേൾ ഫ്രണ്ട് ഒക്കെ ഉണ്ടാകും …. നീ ധൈര്യായിട്ട് പറ
അത് ചേച്ചി ….അങ്ങനൊന്നുമില്ല ചേച്ചി …..
അത്രക്ക് ജാഡ ആണേൽ താൻ ഇവിടിരിക്കു …..ഞൻ പോകുന്നു (ഗായത്രി ദേഷ്യം ഭാവിച്ചു എണിറ്റു )
“അയ്യോ ,അങ്ങനല്ല….ചേച്ചി പോകാതെ ഞാൻ പറയാം ” (ഗായത്രിയെ അവിടിരുത്താൻ വേണ്ടി മനു പറഞ്ഞു )
“അങ്ങനെ വഴിക്കു വാ…..”(ചെക്കൻ ഒരു വിധം വളഞ്ഞു വരുന്നുണ്ട്…..അവളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി തെളിഞ്ഞു )
“അത് അത് …എനിക്ക് ഒരു പെൺ കുട്ട്യേ ഇഷ്ടമാണ്…..അത്രയേ ഉള്ളു…പക്ഷെ അവൾക്കു എന്നെ മൈൻഡ് പോലും ഇല്ല …അല്ലാതെ ടു വേ ഒന്നും ഇല്ല ചേച്ചി “
“അയ്യേ അപ്പോ നിരാശ കാമുകൻ ആയിരുന്നോ ….എന്നിട്ടു നീ അവളെ ഇഷ്ടമാണു എന്ന് പറഞ്ഞോ “
“അയ്യോ അതിനുള്ള ധൈര്യം ഒന്നും എനിക്കില്ലേ “
“എടാ പൊട്ടാ ഇതിനെന്തിനാ ധൈര്യം….”
“ചേച്ചിക്ക് ഇവിടുത്തെ കാര്യം അറിയതോണ്ടാ …..ഏതേലും പെണ്ണിനെ ഇഷ്ടമാണ് എന്ന് വല്ലതും വീട്ടിലറിഞ്ഞ എന്നെ പിന്നെ ജീവനോടെ വച്ചിരിക്കത്തില്ല “
“അതിനു ഇതൊക്കെ എന്തിനാ വീട്ടിൽ പറയണേ”
“അപ്പോ പിന്നെ കല്യാണം കഴിക്കാൻ വീട്ടിൽ പറഞ്ഞല്ലേ പറ്റുള്ളൂ ” (മനു സംശയത്തോടെ ഗായത്രീയെ നോക്കി)
“ഓ , ഇ ചെക്കൻ …നീ ഏതു പൊട്ടനാടാ ….കല്യാണം കഴിക്കാൻ ആണോ….ഇപ്പോ ഗേൾ ഫ്രണ്ട് ഒക്കെ …”
(മനു ഒന്നും മനസിലാകാത്ത പോലെ നോക്കി ഇരുന്നു )
“ഒരു ടൈം പാസ് ഒക്കെ വേണ്ടേ….മണ്ടാ “
“എന്ത് ടൈം പാസ് “