എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവളോട് ഞാൻ ചോദിച്ചു . അവൾ എന്നെ സംശയത്തോടെ എന്നെ നോക്കി. ഞാൻ ചോതിച്ചതിനർദ്ധം അവൾക് മനസിലാവാത്ത പോലെ..
” ഈ ശരീരം വിറ്റു ജീവിക്കാൻ തുടങ്ങിയിട്ടേ. എത്ര നാളായി എന്ന്. “
ഇടിവെട്ടേറ്റ പോലെ ആയിരുന്നു അവളുടെ മുഖം അപ്പോൾ.
” അവിടെ ഉണ്ടായത് എന്താണെന്നു എനിക്ക് നന്നായിട്ട് അറിയാം. നിനക്കും. രക്ഷപെടാൻ വേണ്ടി ആണ് നീ ഈ കല്യാണത്തിന് സമ്മതിച്ചത് എന്നും എനിക്ക് അറിയാം. പക്ഷെ അതിന്റെ പേരിൽ ഒരു ഭാര്യ എന്ന സ്ഥാനം നിനക്കു ഞാൻ തരും എന്ന് നീ ഒരിക്കലും കരുതണ്ടാ… എന്റെ മുന്നിൽ ഇപ്പോളും നീ റൂം മാറി കയറി വന്ന ശരീരം വിറ്റു ജീവിക്കുന്ന ഒരു വേശ്യ ആണ്. .. നീ വെറും……………… . “
അത് പറഞ്ഞു മുഴുവിപ്പിക്കാൻ അവൾ എന്നെ അനുവദിച്ചില്ല. അതിന് മുന്നേ കിട്ടി കരണം തീർത്തൊരു അടി എനിക്കിട്ട്. ആ നിമിഷം
പെണ്ണിന്റ കയ്യുടെ ചൂട് ഞാൻ അറിഞ്ഞു. എന്നെ അറപ്പോടെ ഒന്ന് നോക്കിയിട് അവൾ റൂമിന് വെളിയിലേക്കു ഇറങ്ങി ഓടി……….
……… ………………………………
തുടരും