” എനിക്ക് വേണ്ട. “
ഞാൻ പതിയെ അവൾ നിന്നിരുന്നതിന് എതിർ വശത്തേക് തിരിഞ്ഞു കിടന്നു..
” ഫുഡ് വേണ്ടെങ്കിൽ വേണ്ട. എഴുന്നേറ്റേ ഞങ്ങൾക്കു ഈ ബെഡ് ഒക്കെ ഒന്ന് റെഡി ആകണം… “
” ബെഡോ എന്തിന് അതൊന്നും വേണ്ട “
” അത് നീ ആണോ തീരുമാനിക്കണേ. അങ്ങോട് മാറിക്കെ നന്ദുട്ടാ നീയ്. “
ഏടത്തി റൂമിലേക്കു കയറി വന്നു എന്നെ കട്ടിലിൽ നിന്നും തള്ളി ഇറക്കി..
” ഏടത്തി ഇതെന്നാ ഭാവിച്ചാ “
” നിനക്കു എന്നാ ചെക്കാ.? ഒരു പെണ്ണ് റൂമിൽ ആദ്യം ആയി വരുന്നതല്ലേ ഇത്തിരി നീറ്റക്കി ഇടനാടാ…
നീ ഒന്ന് പുറത്തേക്കു പൊക്കെ… “
വായിൽ തോന്നിയ തെറിയും വിളിച്ചു ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി. എന്തുകൊണ്ടോ ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നി ഇല്ല. ബഹളങ്ങൾ എല്ലാം കുറഞ്ഞു എല്ലാരും ഓരോ റൂമിൽ ചേക്കേറിയപ്പോൾ ഞാൻ പതിയെ എന്റെ റൂമിനുള്ളിലേക് കയറി. നോക്കുമ്പോ ആരെയോ കാത്തു എന്ന വണ്ണം അവൾ ആ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടത്തെ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി നിന്നു അവൾ. എനിക്ക് എന്തോ ദേഷ്യം ഇരച്ചു കയറി വന്നു… ഇത്രയും നേരം എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ അനുഭവിച്ചതെല്ലാം ഇവളോട് തീർക്കണം എന്ന് തോന്നി എനിക്ക്.
ങ്കിലും സംയമനം പാലിച്ചു ഞാൻ കട്ടിലിൽ വന്നിരുന്നു.
” എത്ര നാളായി ഈ പണി തുടങ്ങിയിട്ട്? “