ദേവനന്ദ [വില്ലി]

Posted by

മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു…

” ഏതായാലും മോനു ലോട്ടറി ആണല്ലോ അടിച്ചിരിക്കുന്നെ…. “

” ലോട്ടറി.  നിന്റെ അമ്മേടെ തല..  മിണ്ടാണ്ട് പൊക്കോ മാളു നീയ് ..   “

” എന്റെ അമ്മെ നീ എന്തിനാടാ എന്നെ ചീത്ത വിളിക്കുന്നെ. ? ഞാൻ എന്ത് ചെയ്തിട്ടാ. “

” എന്റെ പൊന്നു മാളു ഒന്നും ഇല്ല.  നിങ്ങൾ ഒന്ന് പുറത്തേക്ക് പോയെ..  ദേ അതിനേം കൂട്ടിക്കോ. “

” അതോ?  ഏത് ?   “

മാളു തിരിച്ചു ചോദിച്ചു.

എന്നെ കണ്ടതും ചാടി എഴുന്നേറ്റ് നിന്നിരുന്ന അവൾ.  ഞാൻ ഉദ്ദേശിച്ചത് തന്നെ ആണെന്ന് മനസിലാക്കി ഒന്നും മിണ്ടാതെ മാളുവിന്റെ കൈ പിടിച്ചു പുറത്തേക് പോയി  ? കൂടെ ആ  വാനരപ്പടയും…

ഒരു സമാധാമം കിട്ടിയ പോലെ ഞാൻ ആ കട്ടിലിൽ കിടന്നു മെല്ലെ മയങ്ങി പോയി…..

” എടാ…. .  എഴുന്നേൽക്ക് വാ എന്തേലും വന്നു കഴിക്കു..  “

മാളു ആണ് നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ തട്ടി വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *