വകയിൽ ഒരു ആന്റി ആണ് അത് പറഞ്ഞത്. വെറുതെ വിളിച്ചു കൊണ്ട് വന്നു എന്നാണെല്ലാവരും വിചാരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോ തന്നെ ഒരു ആശ്വാസം തോന്നി.
” നീ ഇതെവിടെ ആരുന്നു നന്ദുട്ടാ ? “
റൂമിൽ നിന്നിറങ്ങി വന്ന ഏടത്തി എന്നോട് ചോതിച്ചു. ?
“:നിന്നെ കാണാഞ്ഞു അമ്മാവൻ ദേ ഇപ്പൊ ഇറങ്ങിയേ ഒള്ളു… “
നന്നായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ ചെന്നതേ ഒരു കൂട്ടം പെൺ പടകളെ ആണ് കണ്ടത്. ആന്റിയുടെ മോളും വേറെ കുറെ പെണ്ണുങ്ങളും ഒക്കെ കൂടി അവളുടെ ചുറ്റും ഇരുന്നു ചിരിയും കളിയും…
അവളുടെ ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി. പിശാശ് ഇത്ര നേരം എന്ത് അഭിനയം ആയിരുന്നോ…
” ആ വന്നോ കള്ള കാമുകൻ? “
എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..
” എന്റെ പൊന്നു നന്ദു എന്ത് പാവം ആടാ ഈ പെണ്ണ്. എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ.. ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു. ഇപ്പോള ഇതൊന്നു ചിരിച്ചു കാണുന്നെ… “