” കഴുവേറീടെ മോനെ മിണ്ടാതെ നിന്നോ. പ്രേമിച്ചു നടന്നിട്ട് കണ്ട ഹോട്ടലിൽ റൂമും എടുത്ത് കണ്ട തന്ത ഇല്ലാ തരം കാട്ടിതും പോരാ നിന്ന് പ്രസംഗിക്കുന്നോ. നാവടക്കി നിന്നോ നീയ്. “
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രെജിസ്റ്റർ ഓഫീസിൽ പോയതും എല്ലാം. എന്തോ അവളെ എന്റെ തലയിൽ കെട്ടിവെക്കാൻ എല്ലാവര്ക്കും വലിയ ആവേശം ഉള്ളത് പോലെ തോന്നി ….
എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മേലാൽ രണ്ടാളും ആ വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞു അവളുടെ തള്ള ആട്ടുമ്പോളും ആ പെണ്ണ് കരയുക ആയിരുന്നു.
എല്ലാം വിധി. എന്റെ തലയിലെഴുത്. ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും ഫ്രണ്ട്സിന്റെ മുഖത്തു എങ്ങനെ നോക്കും.. ഈ നശിച്ച നാട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും..
മനസ്സിൽ ഒരുപാട് ചോദ്യങ്ങളോടെ ആണ് വീടിന്റെ ഉള്ളിലേക്കു കടന്നു ചെന്നത്. സമയം വൈകിട്ട ഏഴു മണി അടുത്തായിക്കാണും. സംഭവം കേട്ടറിഞ്ഞു അടുത്ത ചില ബന്ധുക്കളും അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് ഞാൻ ഇത്രയും താമസിച്ചു വീട്ടിൽ എത്തിയത്. എങ്കിലും ചിലരിപ്പോഴും അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു….
” ആഹ് വന്നല്ലോ മണവാള ചെക്കൻ. ?
എന്നാലും എന്റെ നന്ദുട്ടാ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിയുന്നേൽ അത് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ. ഈ വിളിച്ചിറക്കി കൊണ്ട് വന്നത് ശരി ആയില്ല..അതും ഈ പഠിക്കേണ്ട സമയത്തു . “