അമ്മ എത്ര തവണ പറഞ്ഞു ഈ നശിച്ച ക്രിക്കറ്റ് കളി നിർത്താൻ ? ന്നിട്ടും കേൾക്കാതെ ഞാൻ എന്തിനാ ടൂർണമെന്റിന് അവിടെ പോയി ? അന്ന് തന്നെ തിരിച്ചു വരമായിരുന്നിട്ടും എന്തിന് ഞാൻ അവിടെ ഹോട്ടലിൽ റൂം എടുത്തു. അതിനെല്ലാം അവസാനമായി ആ പിഴച്ചവൾ എന്തിന് എന്റെ റൂമിലേക്കു കേറി വന്നു ?
റൂം മാറി കേറിയതാവും അതിനുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി..
എങ്കിലും ആ കൃത്യ സമയത്ത് എങ്ങനെ അവിടെ അത്രയും ആളുകൾ എത്തി ?
അവർ കയറി വന്നതേ
” നായിന്റെ മോനെ ഈ കൊച്ചും നീയും തമ്മിൽ എന്താടാ ബന്ധം? “
എന്ന് ചോതിക്കലും മുഖം അടച്ചൊരു അടിയും ഒരുമിച്ച് ആയിരുന്നു. കണ്ണ് തുറക്കുമ്പോൾ എന്റെ ചുറ്റും ആളുകൾ ആണ് കൂടെ പോലീസും.
ആ റൂമിൽ അമ്മയെയും ഏടത്തിയെയും അല്ലാതെ എനിക്ക് വേറെ ആരെയും പരിജയം ഇല്ലായിരുന്നു.
അവരുടെ മുഖത്തെ എന്നോടുള്ള ദേഷ്യവും
ആ പെണ്ണിന്റെ കരച്ചിലും അതിന്റെ ‘അമ്മ എന്ന് തോന്നിക്കുന്ന ഒരു തള്ളയുടെ പ്രാക്കും എല്ലാം കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നിയത് ആണ്. പക്ഷെ എന്റെ കല്യാണം ആണ് അവരുടെ മനസ്സിൽ എന്ന് അറിഞ്ഞിരുന്നില്ല.
അറിഞ്ഞിരുന്നു എങ്കിലും ഗുണം ഉണ്ടാകുമായിരുന്നു എന്നെനിക് തോന്നുന്നില്ല..
എല്ലാം അവർ ഉറപ്പിച്ചിരുന്നു. ഈ നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഇരു വീട്ടുകാർക്കും അതെ വഴി ഉണ്ടായിരുന്നുള്ളു. എങ്കിലും എതിർത്ത് നോക്കി ഞാൻ. എന്റെ വാക്കിന് അവിടെ ഒരു പ്രസക്തിയും ഇല്ലെന്നു ആ പോലീസ് കാരന്റെ തെറി വിളിയിൽ നിന്നെനിക്ക് മനസിലായി…