ഇതിപ്പോ വീട്ടുകാർ അറിഞ്ഞു പോയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇല്ലേ വരുന്ന വഴിയിലെവിടെ എങ്കിലും ഇറക്കി വിട്ടേനെ പുല്ലിനെ…… “
” നിന്റെ ‘അമ്മ എന്ത് പറഞ്ഞു… “
” നിന്നിൽ നിന്നും ഞാൻ ഇത്ര ഒക്കെയേ പ്രതീക്ഷിക്കുന്നുള്ളു എന്ന് മാത്രം പറഞ്ഞു. …..’ എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് കൂടി കേൾക്കാൻ ‘അമ്മ കൂട്ടാക്കിട്ടില്ല. പിന്നെ ഉള്ള ഏക ആശ്വാസം ഏടത്തിയാ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ലെങ്കിലും അവര്ക്ക് വലിയ പ്രോബ്ലം ഇല്ല. പിന്നെ ഏട്ടൻ വിളിച്ചിരുന്നു കുറേ ഉപദേശിച്ചു ചീത്ത പറഞ്ഞു … “
” പോട്ടെടാ.. എല്ലാം നല്ലതിനാ എന്ന് കരുതാം.”
” എന്ത് നല്ലത്? അനാശ്യാസത്തിന് എന്നെ പോലീസ് പിടിക്കുന്നത് ആണോടാ കോപ്പേ നല്ലത്. അതോ അതുപോലെ ഒരെണ്ണത്തിനെ ഭാര്യ ആക്കേണ്ടി വന്നതാണോ നല്ലത്.. “
” എടാ ഞാൻ അതല്ല ഉദ്ദേശിച്ചത്…. “
” നിനക്കൊന്നും എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാവില്ല. “
എനിക്ക് ഒന്നും മിണ്ടാൻ ഇല്ലായിരുന്ന. കലങ്ങിയ കണ്ണും മനസുമായി ഞാൻ വീട്ടിലേക്കു നടന്നു.
ഈ ഒരൊറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് എനിക്ക് സംഭവിച്ചത്. ഈ നാശം പിടിച്ച ദിവസം…..