ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Posted by

അടുത്ത ദിവസം ഉച്ച ഭക്ഷണ സമയത്ത് സജ്ന ഫിദയേയും കൂട്ടി സ്റ്റാഫ് റൂമിൽ എത്തി. ളുഹർ നമസ്ക്കാരത്തിന്റെ സമയം ആയതിനാൽ നാസർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ചോറ് കഴിക്കുന്നതിനിടെ രണ്ടും ഒന്നിച്ച് കയറി വരുന്നത് കണ്ട അവന്റെ മനസ്സിൽ ലഡു പൊട്ടി. പടചോനെ രണ്ടും എന്നെ കാണാൻ തന്നെ ആവണേ വരുന്നത് എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന എല്ലാം പടച്ചോൻ ആദ്യം തന്നെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

“ഉസ്താദേ ഒരു സംശയം ചോയ്ക്കാൻ വന്നതാണ് ഞങ്ങൾ ” നാസറിന്റെ മേശക്ക് മുന്നിൽ നിലയുറപ്പിച്ച സജ്ന പറഞ്ഞു. ചോറ് അണ്ണാക്കിൽ കുടുങ്ങിയ അവസ്ഥ ആയി നാസറിന് .

” സംശയം ഒക്കെ അവിടെ നിൽക്കട്ടെ … എന്താ രണ്ടിന്റേയും പേര് ? അത് ആദ്യം പറ “

” ഞാൻ സജ്ന ഈ കുട്ടി ഫിദ ” രണ്ട് പേരും അവനെ നോക്കി ചിരിച്ചു.

“ഈ കുട്ടിക്ക് നാവില്ലേ? ഇവൾടെ പേര് ഇവൾ പറയട്ടെ” ഫിദയെ നോക്കി നാസർ പറഞ്ഞു. ഫിദ നിന്ന് വിയർക്കാൻ തുടങ്ങി

“അയ്യോ ഉസ്താദേ ഇവൾക്ക് മിണ്ടാൻ പറ്റൂല്ല…. ജന്മനാ പൊട്ടത്തി ആണ് ” സജ്നയുടെ മറുപടി കേട്ട് ഫിദ അവളുടെ കാലിൽ ചവിട്ടി .

” ഉസ്താദേ എനക്ക് മിണ്ടാൻ പറ്റും ഇവൾ കളളം പറയുന്നതാണ് ” ഫിദയുടെ മറുപടി കേട്ട് നിസാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല. തല കസേരയിലേക്ക് വെച്ച് കൊണ്ട് ലവൻ ചിരി തുടർന്നു.

കോഴി കരയുന്നത് പോലെ ഉള്ള അവന്റെ ചിരി കേട്ട സജ്ന ഫിദയുടെ അടുത്തേക്ക് ചേർന്ന് നിന്ന് ചെവിയിൽ പറഞ്ഞു:

“എടീ ഇയാൾ എന്ത് ദുരന്തം ആണ്? ഇങ്ങനെ ചിരിക്കാൻ ഈടെ ഇപ്പ എന്താ ഉണ്ടായെ? ആംബുലൻസ് വിളിക്കണ്ടി വരോ?”

” എനിക്കറിഞ്ഞൂടാ …. ഇനി ഭ്രാന്താണോ ? ദേ ദേ ആള് നോക്കണ്… “

സിരിച്ച് സിരിച്ച് ചാവാറായ നാസറിനെ നോക്കി അവർ മുഖത്ത് ചിരി വരുത്തി നിന്നു.

“നിങ്ങള് രണ്ടാളും കൊള്ളാം കെട്ടോ….. അല്ല ഷാജിത … “

“ഷാജിത അല്ല ഉസ്താദേ… സജ്ന സജ്ന ” സജ്ന ഇടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *