” നീ എന്തൊക്കെ ആണ് ചോദിക്കുന്നെ ….എവിടെ ഇരുന്നേ നീ” ഫിദ സജ്നയുടെ കൈ പിടിച്ചു വലിച്ചു ബെഞ്ചിൽ ഇരുത്തി. ബെഞ്ചിൽ ഇരുന്ന സജ്നയുടെ അടുത്ത് ഇരിക്കുന്ന ഫിദയെ കണ്ട നാസറിന്റെ രണ്ടാമത്തെ കിളിയും പറന്നു പോയി..ഒരെണ്ണം സ്വർണം ആണെങ്കിൽ മറ്റേത് ഡയമണ്ട് ആയിരുന്നു. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞപോലെ ആയി നാസാറിന്റെ അവസ്ഥ, പക്ഷെ ഒരു സംശയം മാത്രം, ഇതിൽ ഏതിനെ തിരഞ്ഞെടുക്കും??? പുസ്തകത്തിലും രണ്ട് സുന്ദരികളുടെ മുഖത്തും നോക്കി നാസർ തന്റെ ആദ്യത്തെ ക്ലാസ് പൂർത്തിയാക്കി. രണ്ട് നായികമാരും ആ പിരീയസ് മുഴവൻ അവനെ സ്കാൻ ചെയ്ത് തീർത്തു.
അന്ന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ പോകുമ്പോൾ രണ്ടിന്റേയും മനസ്സ് മുഴുവൻ ഉസ്താദ് ആയിരുന്നു.
“എടീ നിനക്ക് ഉസ്താദിനെ ഇഷ്ട്ടമായോ ?” സജ്നയുടെ ചോദ്യം കേട്ടമാത്രയിൽ തന്നെ ഫിദ പറഞ്ഞു:
“നിക്ക് ഇഷ്ട്ടായി …. ഇനി നിനക്കും കൂടെ ഓക്കേ ആണെങ്കിൽ നമ്മുക്ക് ഒന്ന് എറിഞ്ഞ് നോക്കിയാലോ?”
“എനിക്ക് ഇഷ്ട്ടമായത് കൊണ്ടല്ലേ പോത്തേ നിന്നോട് ചോദിച്ചത് ഞാൻ… .ഒരു കാര്യം ചെയ്യാം, നാളെ ഓഫീസ് റൂമിൽ പോയി മുട്ടാം “
” അത് കൊള്ളാം , എന്താപ്പ നാളെ ചോയ്ക്കാ ….. ഇമ്മളെ രണ്ടാളേം കൊട്ടോ എന്ന് ചോയ്ക്കാം … അല്ലേ സജ്ന ?”
” ന്റെ ഫിദാ …. നിനക്ക് വട്ടാണ് …. ആദ്യം തന്നെ കൊട്ടോണ് ചോയ്ക്കേ …. കെട്ടാനൊന്നും പറ്റൂല്ല…. കെട്ടാൻ ബാപ്പ വേറെ നല്ല ഗൾഫ് ക്കാരനെ കൊണ്ട് വരും …. ഇത് നമ്മുക്ക് വെറുതെ നേരം പോക്കിന് … “
” നേരം പോക്കാ? എന്ത് ചേലാണ് കാണാന് …. കെട്ട്യാല് എന്താ കുഴപ്പം? നീ പിന്നെ എന്തിനാ ഉസ്താദ് കെട്ടിയതാണോ എന്ന് ചോദിച്ചു. “
” എന്നാ പൊന്ന് മോൾ കെട്ടിക്കോ …. എന്നിട്ട് ഓന്റെ ചന്തം നോക്കി ഇരുന്നോ ….. കെട്ടുമ്പോൾ പൈസ ഉള്ള ആളിനെ കെട്ടണം “
” നീ എന്തൊരു ദുഷ്ട്ടയാടി….”
” കൊഞ്ചാണ്ട് ഇങ്ങട് നടക്ക് പെണ്ണേ …. എനിക്ക് അറിയാ എന്താ ചെയേണ്ടത് എന്ന്” സജ്ന ഫിദയുടെ കൈയും പിടിച്ച് വലിച്ച് മുന്നോട്ട് പോയി. സജ്നയുടെ മനസ്സിൽ നാസറിന് കളിക്കാരന്റെ വേഷം ആയിരുന്നെങ്കിൽ ഫിദക്ക് ആളെ ശെരിക്കും അങ്ങ് പിടിച്ച് പോയിട്ടുണ്ട്.