സുലൈമാൻ ഒന്നും മിണ്ടിയില്ല. റംല വായ പൊളിച്ചു നിന്നു. ഫിദയും സജ്നയും ഒന്നും സംഭവിക്കാത്ത മട്ടിൽ ചോറ് കഴിച്ച് കൊണ്ടിരുന്നു.
അന്ന് രാത്രി തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് സുലൈമാന് ഉറക്കം വന്നില്ല . കുരുത്തം കെട്ട പിള്ളേരുടെ പ്രകടനം അയാളെ വല്ലാതെ ഉലച്ച് കളഞ്ഞു.
” റംല നീ ഉറങ്ങിയോ?”
“ഇല്ല ഇക്ക ” റംല തിരിഞ്ഞ് കിടന്ന് കൈയ്യും കാലും സുലൈമാന്റെ മേൽ എടുത്ത് വച്ചു.
“കൈയ്യും കാലും എടുത്ത് മാറ്റ് മുത്തേ , അതിനല്ല, നമ്മളെ പിളേളരുടെ കാര്യം…..”
“അതാണോ ?” ഇത്ത നിരാശയായി.
” അവരെ പറഞ്ഞ് മനസ്സിലാക്കാം “
” ഏങ്ങനെ “
” ഇങ്ങള് തൊള്ള തുറന്ന് പറയണം. “
“എനക്ക് പറ്റൂല്ല, ഇയ് പറ “
” ഇങ്ങള് അല്ലേ ബാപ്പ ….. എന്നാൽ ഞാൻ ഒരു കാര്യം പറയാം …. “
“എന്താണ് ?”
“ഇങ്ങളെ അനിയന്റെ ചെക്കൻ ഇല്ലേ? സിറാജ് , ഓനേ വിളിക്ക് ::.. അവൻ പറഞ്ഞ് മനസ്സിലാക്കും”
“ആ തല തെറിച്ച ചെക്കനോ ? വേണ്ട റംല, പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ ആവും അത് “
” ഇങ്ങളെ ഇഷ്ട്ടം പോലെ ചെയ്യ് “