അതല്ലടാ…. ഒരു പെണ്ണിന്റെ മാറ്റം മറ്റൊരു പെണ്ണിന് പെട്ടെന്ന് മനസിലാകും.ഈയിടെയായി വീണയില് അങ്ങനെയൊരു മാറ്റം.
അവളുടെ മുഖത്തു വല്ലാത്ത ശോഭ.
ആഗ്രഹിച്ചത് കിട്ടിയ സന്തോഷം.
ദേഹമൊക്കെ ഒന്ന് തുടുത്തിട്ടുണ്ട്.
മൊത്തത്തിൽ പുതുപ്പെണ്ണിന്റെ മട്ടും ഭാവവും.
ആവോ എനിക്കറിയില്ല.
നിനക്കറിയില്ല?
ഇല്ല ടീച്ചറെ……?
നീ എന്നോട് കള്ളം പറയാനും തുടങ്ങിയല്ലെ?
എന്റെ ടീച്ചറോട് എനിക്ക് പറ്റുവോ?
എങ്കിൽ പറയ് എന്താ നിനക്ക് അവളോട്.
ഒന്നുമില്ല ടീച്ചറെ.ഞങ്ങൾ ഇപ്പൊ നല്ല കൂട്ടാ.
ഇതുവരെയില്ലാത്ത കൂട്ട് ഇത്ര വേഗം അല്ലെ.അതുപോട്ടെ എനിക്കറിയാം നിങ്ങൾ എന്തൊക്കെയോ മറക്കുന്നു.
എനിക്കുറപ്പാ.കണ്ടുപിടിച്ചോളാം.ഒരു കാര്യം ചോദിക്കട്ടെ ഗോവിന്ദ് വീണത് തന്നെയാണോ????അതൊ?
“അത് പിന്നെ ടീച്ചറെ”അവൻ തല ചൊറിഞ്ഞുകൊണ്ട് ഒരു കള്ളനോട്ടം നോക്കി”എന്താ അങ്ങനെ ചോദിച്ചേ”
അതൊരു വെറും വീഴ്ച്ചയല്ല.അത് ആരോ അറിഞ്ഞൊന്ന് കൊടുത്തതാ
അല്ലേടാ?അതിന്റെ ബാക്കിപത്രം പോലെ അവന് കിട്ടുന്നുമുണ്ട്.അത് മേരി വിളിച്ചു പറഞ്ഞു,അവന്റെ പിടലിയുടെ പ്രശ്നം.
പറ്റിപ്പോയി ടീച്ചറെ.ചുമ്മാ മെക്കിട്ടു കേറാൻ വന്നിട്ടാ.അന്ന് വന്നയാളും ഉണ്ടായിരുന്നു.
അത്രക്കും വേണാരുന്നോ?