ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Posted by

ജനലുകൾ ഉടയുന്ന ശബ്ദം കേട്ടു.
പേടിച്ചരണ്ട രണ്ട് സ്ത്രീ ജനങ്ങൾ….
എന്തും വരട്ടെ നേരിടുക തന്നെയെന്ന് അവർ ഉറപ്പിച്ചു.അതെ സമയം പിൻ വാതിലിലൂടെ മൂന്ന് നാലുപേർ അകത്തു പ്രവേശിച്ചു.ഇതേസമയം കോണിയുടെ ചുവട്ടിലേക്ക് പതുങ്ങി നിന്നിരുന്നു ഗായത്രി,ഒപ്പം വീണയും.

അകത്തെത്തിയതും അവരിൽ ഒരാൾ വീട്ടിനുള്ളിലെ വെളിച്ചവും വിശ്ചേധിച്ചു.ടോർച്ചുവെളിച്ചത്തിൽ
മുകളിലേക്ക് കയറിപ്പോകുന്നവരെ
കണ്ട് ലക്ഷ്യം വീണയാണെന്ന് അവർക്ക് വ്യക്തമായി.മുകളിൽ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുന്ന ശബ്ദം താഴെ കേൾക്കാം.അവർ കൈ കോർത്തു പിടിച്ചു.വീണ ഗായത്രിയേയും പിടിച്ചു
കൊണ്ട് പതിയെ നടന്നു.പ്രധാന സ്വീകരണമുറിയുടെ വടക്കുവശം ചേർന്നുള്ള ഇടനാഴിയിലേക്ക് അവർ തപ്പിത്തടഞ്ഞെത്തി.ഇടക്ക് തട്ടിവീണു
എങ്കിലും അത്‌ കാര്യമാക്കാതെ
പതിയെ ആ ഇടനാഴിയിലൂടെ നിലവറ ലക്ഷ്യമാക്കി നടന്നു.

“ആശാനേ ഇവിടെ ആളില്ല”
കൂട്ടത്തിൽ ഒരുവൻ മുകളിൽനിന്ന് വിളിച്ചുപറഞ്ഞു.

അവിടെയൊക്കെ ശരിക്കും നോക്ക്
ഇത്രയും വലിയ വീട് വിട്ട് എങ്ങും പോവാൻ തരമില്ല.നന്നായിട്ട് അരിച്ചു പെറുക്കിക്കൊ,എവിടേലും പതുങ്ങി ഇരിപ്പുണ്ടാവും.

ഇല്ല ആശാനെ, ഇവിടെ മൊത്തം നോക്കി,ഇല്ല.

“എങ്കിൽ ഇങ്ങ് പോരെ…. അവർ താഴെ ഇതിനുള്ളിൽ തന്നെയുണ്ട്.”
എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്ന അയാൾ അവരോടായി പറഞ്ഞു.

ആ ഗാംഭീര്യമുള്ള ശബ്ദം കേട്ട് അവർ ഞെട്ടി.കേറിപ്പോയവർ മാത്രം അല്ല അകത്തുകടന്നതെന്ന സത്യം അവരിൽ ഭീതിയുളവാക്കി.ഇരുട്ടിൽ ടോർച്ച് വെളിച്ചത്തിൽ ഇരമ്പുന്ന കാലൊച്ചകൾ കേട്ട് പേടിയോടെ അവർ ഇടനാഴിയുടെ കോണിൽ പതുങ്ങി.വന്നവർ ഓരോ മുക്കും മൂലയും തച്ചുടച്ച് അവരെ തിരഞ്ഞു.
എങ്ങനെയും നിലവറയില് ഒളിക്കുക എന്നലക്ഷ്യത്തോടെ അവർ മുന്നോട്ട് നടന്നു.നിലവറ വാതിൽ തുറക്കാൻ തുടങ്ങുമ്പോഴേക്കും ആരുടെയോ കാലടികൾ അടുത്തുവരുന്ന ശബ്ദം അവർ കേട്ടു.നിലവറക്കുള്ളിൽ കയറി വാതിൽ അകത്തുനിന്നും
അടച്ചു.കൈകൾ കോർത്തുപിടിച്ച
അവരിൽ നിന്നും അപ്പോഴും ശ്വാസ നിശ്വാസങ്ങൾ ഉയർന്നുകേട്ടു.
അപ്പൊൾ ആ ഇടനാഴിയിൽ നിന്ന് അയാൾ തന്റെ സിഗരറ്റ് കൊളുത്തി. ലൈറ്ററിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം അല്പം വ്യക്തമായി “ഭൈരവൻ”

തുടരും
ആൽബി..

Leave a Reply

Your email address will not be published. Required fields are marked *