വിനീത പതിയെ പറഞ്ഞുകൊണ്ട് സോഫേക്കു തൊട്ടു മുൻപിൽ ഇരുന്ന ടീപ്പോയിൽ നിന്നും മനോരമ ആഴ്ചപതിപ്പെടുത്തു മറച്ചു നോക്കി .
“ഏയ് അതല്ല…കുഞ്ഞാന്റി ഇന്നലെ തൊട്ടേ എന്തോ കൊള്ളിച്ചു പറഞ്ഞുള്ള സംസാരമാ , എനിക്കെല്ലാം മനസിലാവുന്നുണ്ട് “
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു.
“ഓ..പിന്നെ .നിനക്ക് തോന്നിയതാകും “
വിനീത ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പൊ ഇവിടെ വന്നാ എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് എന്നതാ ?”
ഞാൻ സംശയത്തോടെ അവരെ നോക്കി.
“ഓ..അത്….”
വിനീത എന്തോ ഓർത്തെന്ന പോലെ എണീറ്റു.പിന്നെ കയ്യിലെ വീക്കിലി ടീപോയിലേക്കിട്ടു .
പിന്നെ ഉമ്മറ വാതിലിലൂടെ പുറത്തേക്കു നോക്കി. ആരേലും ആ വഴി വരുന്നുണ്ടോ എന്ന്. ഇല്ല !
വിനീത പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു .
“നീ ഉണ്ടാവില്ലേ ,,ടൂറിനു ?”
വിനീത ശാന്തമായി ചോദിച്ചു.
“ഇത് പറയാൻ ആണോ വിളിച്ചേ കുഞ്ഞാന്റി ?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“നീ ചോദിച്ചതിന് മറുപടി പറയെടാ “
വിനീത ഗൗരവം വിടത്തെ പറഞ്ഞു.
“നോക്കട്ടെ….”
ഞാൻ പതിയെ പറഞ്ഞു.
“നോക്കിയാ പോരാ..നീ വേണം..എനിക്കൊരു കൂട്ടിനു “
വിനീത ചിരിയോടെ പറഞ്ഞു .
ഞാൻ ഒന്ന് ഞെട്ടി. വിനീതക്കൊരു കൂട്ടോ ? എനിക്കൊന്നും മനസിലായില്ല .
“ഹാ..കുഞ്ഞാണ്ടി എന്തൊക്കെയാ പറയുന്നേ..എല്ലാരും ഉള്ളതല്ലേ..പിന്നെ എന്തിനാ ഞാൻ കൂടി “
ഞാൻ ഒന്നും മനസിലാകാത്തപോലെ ചോദിച്ചു.
“എല്ലാരും നിന്നെ പോലെ അല്ലല്ലോ മോനെ “
വിനീതയുടെ സ്വരവും ശരീര ഭാഷയും മാറുന്നത് ഞാൻ അറിയാൻ തുടങ്ങി.
“പിന്നെ..?”