രതി ശലഭങ്ങൾ 19 [Sagar Kottappuram]

Posted by

അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്.  അവൾ അല്പം കൂടി സുന്ദരി  ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .

“ഹാ ഇതാര്..കണ്ണേട്ടനോ “

അവൾ ചിരിയോടെ ഗേറ്റ് തുറന്നു. മൊബൈൽ ഇടം കയ്യിൽ പിടിച്ചുകൊണ്ട് വലതു കൈകൊണ്ട് അവൾ ഗേറ്റ് തുറന്നു. ഞാൻ തുറന്ന് ഗേറ്റിലൂടെ വണ്ടി അകത്തേക്ക് കടത്തി…

മുൻപേ പോയ എന്റെ പുറകെ ആയി വീണ ഓടി വന്നു . അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട് ആ നേരിയ ഓട്ടത്തിനിടയിലും.

“അമ്മെ ….”

അവൾ ഓടി വരുന്നതിനിടെ അമ്മായിയെ നീട്ടി വിളിച്ചു.

“ഹോ..എന്ത് സൗണ്ട് ആടി ഇത് “

ഞാൻ അവളുടെ വിളി കേട്ട് അന്തം വിട്ടു.

ആ പഞ്ചായത്ത് മൊത്തം കേട്ടു കാണും .

“ദാ വരുന്നേടി കിടന്നു അലറാതെ”

അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേട്ടു. ഞാൻ കത്തേക്കു കയറി. പിന്നാലെ ചിരിച്ചുകൊണ്ട് വീണയും .

മോഹനവല്ലി അമ്മായി അപ്പോഴേക്കും ഉമ്മറത്തെത്തി. നൈറ്റി ആണ് വേഷം ! അൻപതിനോട് അടുക്കാറായി മോഹനവല്ലി അമ്മായിക്ക് പ്രായം .

“അല്ല..കണ്ണനോ..നീ എന്താ പെട്ടെന്ന് “

അമ്മായി പതിവ് കുശലം തിരക്കി.

“ഓ..ഇപ്പൊ വന്നതായി കുറ്റം..ഇത് വരെ ഇങ്ങോട്ടു ആരും കടക്കുന്നില്ല എന്നാരുന്നു കണ്ണേട്ടാ  അമ്മേടെ പരാതി “

വീണ ചിരിയോടെ പറഞ്ഞു.

ഞാനും അത് കേട്ട് ചിരിച്ചു.

“ഏയ്..ഒന്നുല്ലാ അമ്മായി..വെറുതെ…അമ്മുമ്മയെ കാണാൻ “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…അല്ലേലും നിനക്ക് അമ്മുമ്മയെ അല്ലെ  കണ്ണിൽ പിടിക്കൂ, അമ്മായിമാരെ ഒന്നും പിടിക്കില്ലല്ലോ “

വല്യമ്മായി പരാതി കെട്ടഴിച്ചു.

“ഏയ് അങ്ങനൊന്നുമില്ല അമ്മായി “

Leave a Reply

Your email address will not be published. Required fields are marked *