മഞ്ജു ചുറ്റിനും കണ്ണോടിച്ചു ഒന്ന് നോക്കി , പിന്നെ ചെറിയൊരു നിരാശയോടെ എന്നോണം തിരിഞ്ഞു നടന്നു. മിസ് പോയെന്നുറപ്പ്പാക്കിയ ശേഷം ഞാൻ കാന്റീൻ മറവിൽ നിന്നും അങ്ങോട്ടേക്ക് വന്നു .
ശ്യാം ;”നീ ഇതെങ്ങോട്ടാ പെട്ടെന്ന് പോയത് “
ഞാൻ ;”അഹ്..പറ്റു കാശ് കൊടുക്കാൻ പോയതാ , നീ ഒകെ കൂടി കുറെ ഉണ്ടാക്കി വെച്ചിട്ടുണ്ട് “
ഞാൻ പറഞ്ഞപ്പോൾ ശ്യാം ഒന്ന് അടങ്ങി.
ശ്യാം ;”മ്മ്..മതി മതി..നാണം കെടുത്താതെടെ “
അവൻ പതിയെ പറഞ്ഞു.
അപ്പോഴേക്കും മായാ മിസ്സും ബാക്കിയുള്ള ടീച്ചേഴ്‌സുമെല്ലാം എത്തിയിരുന്നു .
കുറച്ചു കഴിഞ്ഞതോടെ ക്‌ളാസ് ആരംഭിച്ചു. മഞ്ജുവിന്റെ പിരീഡ് സെക്കൻഡ് അവറിൽ തന്നെയുണ്ട് . അതാലോചിച്ചപോൾ എനിക്കൊരു വല്ലായ്മ തോന്നി.
അങ്ങനെ ആദ്യ പിരീഡ് ഒരുവിധം തള്ളിനീക്കി . രണ്ടാമത്തെ പിരീഡിന് മഞ്ജു എത്തി . പതിവ് പോലെ പെർഫ്യൂമിന്റെ സുഗന്ധം പറത്തികൊണ്ട് , മുടിയിഴകൾ കട്ടിൽ അലസമായി പറത്തികൊണ്ട് അവൾ വന്നു!
അവൾ വരുവാല..
ഉടഞ്ചു പോണ എൻ നെഞ്ചേ ഒട്ടിവെയ്ക്ക
അവൾ വരുവാല ….
എന്റെ അവസ്ഥ അപ്രകാരം ആയിരുന്നു. തകർന്ന മനസു ഇനി നേരെയാവണമെങ്കിൽ മഞ്ജു തന്നെ വിചാരിക്കണം. വീണ്ടുമുടക്കാൻ ആണ് ഭാവം എങ്കിൽ എന്റെ മൂടൊക്കെ പോകും !
മഞ്ജു ക്‌ളാസ്സിൽറെ ഒത്ത നടുക്ക് ഫാനിന്റെ ചുവട്ടിൽ വന്നു നിന്നു . ഞാൻ അവരെ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ തല താഴ്ത്തി നോട്ടുബുക്കിൽ ചുമ്മാ കുത്തി വരച്ചു , പിന്നെ ഓരോ രൂപങ്ങൾ വരച്ചുണ്ടാക്കി..
മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടാകും എന്നെനിക്കു തോന്നിയതുകൊണ്ട് തന്നെ ഞാൻ മുഖം ഉയർത്തിയില്ല.
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജുവിന്റെ ശബ്ദം മുഴങ്ങി.
മഞ്ജു ;”ഓക്കേ..ലിസ്സൻ..ഇന്നലെ എവിടെയാ പറഞ്ഞു നിർത്തിയത്..”
മഞ്ജു മുൻപിലത്തെ ബെഞ്ചിലിരുന്ന പെണ്കുട്ടികളോടായി ചോദിച്ചു
അവരെന്തോ അതിനു മറുപടി പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു.
അന്നത്തെ ദിവസം ആദ്യമായി ഞാൻ മഞ്ജു മിസ്സിനെ നോക്കാതെ കഴിച്ചു കൂട്ടി . സത്യം പറഞ്ഞാൽ മുഖം ഉയർത്തി നോക്കിയത് പോലുമില്ല . മിസ്സും അത് ശ്രദിച്ചിരുന്നു . ആ പിരീഡ് കഴിഞ്ഞുള്ള ബെൽ മുഴങ്ങിയപ്പോഴാണ് എനിക്കൊരു ആശ്വാസം ആയത്. ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു മുഖം ഉയർത്തി..