ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു , ലോകം കീഴടക്കിയവന്റെ സന്തോഷത്തോടെ ബെഡിലേക്കു മറിഞ്ഞു ഫോൺ കട്ട് ആക്കി.ബെഡിൽ കിടന്നുരുണ്ടു. മഞ്ജുവിന്റെ കടാക്ഷം എന്നിൽ വീണു കഴിഞ്ഞിരിക്കുന്നു . ഇനി ആ സുന്ദരിയെ പൂജിക്കണം !
എന്റെ മനസിൽ മഞ്ജുവിന്റെ പുഞ്ചിരി തൂകുന്ന മുഖം വിടർന്നു ! ഒപ്പം മറുതലക്കൽ മഞ്ജു മിസ്സിന്റെ വികാരം എന്തായിരിക്കുമെന്ന് ചിന്തയും ! അവർ ഇനി നാളെ പ്ളേറ്റ് മാറ്റുമോ ! ഇത് ചുമ്മാ ഒരു നേരം പോകാനോ ! സംശയങ്ങളും എന്നെ അലട്ടി.
പക്ഷെ പിറ്റേന്നുള്ള ദിവസം അതൊരു ചവിട്ടു പടി ആയിരുന്നു!
പക്ഷെ അന്ന് മഞ്ജുവിന്റെ ക്‌ളാസ് ഇല്ലാത്ത ദിവസം ആണ് . അതുകൊണ്ടു മിസ്സിനെ കാണാൻ ഒരു വഴിയുമില്ല.ഇന്റെർവെല്ലിനോ ലഞ്ച് ബ്രെക്കിനോ കണ്ടാൽ ആയി .ഇന്റെർവെല്ലിനു ആണെങ്കിൽ ഒരു ദർശനം കിട്ടി എന്നല്ലാതെ ഒന്ന് മിണ്ടാൻ പോലും ഒത്തില്ല . സ്റ്റാഫ് റൂമിൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്നു മിസ് !
ഉച്ചക്ക് ഞാൻ ഒന്ന് തമ്മിൽ കൂട്ടിമുട്ടം എന്ന് വിചാരിച്ചു. ഉച്ചക്ക് ഭക്ഷണ ശേഷം ലൈബ്രറിയിൽ എത്തുന്ന പതിവുണ്ട് മഞ്ജുവിന്. അത് ഞാൻ മനസിലാക്കി വെച്ച കാര്യം ആണ്. പ്രസാദ് അണ്ണൻ ലൈബ്രറിയിൽ ഉണ്ട്, അതൊരു പ്രെശ്നം ആണെങ്കിലും സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.
ഉച്ചത്തെ ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ച ശേഷം പെട്ടെന്ന് ലൈബ്രറിയിലേക്ക് ചെന്നു. പ്രസാദ് ഏട്ടനുമായി കുറച്ചു നേരം സംസാരിച്ചിരിക്കെ മഞ്ജു മിസ് അങ്ങോട്ടേക്ക് നടന്നു വരുന്നത് ഞാൻ ജനൽ വഴിയിലൂടെ കണ്ടു.
പെട്ടെന്ന് ഞാൻ പ്രസാദ് ഏട്ടന്റെ അടുത്ത് പ്ളേറ്റ് മാറ്റി .
ഞാൻ ;”പ്രസാദ് ഏട്ടാ..ഒരു ബുക്ക് എടുക്കാൻ ഉണ്ട്..ഞാനിപ്പോ വരാമേ ..”
മഞ്ജു വരുന്നത് മനസിലാക്കിയ ഞാൻ അവിടെ നിന്നും വലിയാണ് തീരുമാനിച്ചു.
പ്രസാദ് ;”അഹ്..എളുപ്പം നോക്ക് എന്ന “
പ്രസാദ് ഏട്ടൻ ചിരിയോടെ പറഞ്ഞു.
ഞാൻ അവിടെ നിന്നും മാറി ഒരു മൂലയിലേക്ക് മാറി നിന്നു.