ഞാൻ ഞെട്ടിക്കൊണ്ട് വിശ്വാസം വരാതെ കണ്ണ് മിഴിച്ചു. ഇനി ഇതും കളിപ്പിക്കാൻ ആണോ ! മറു തലക്കൽ അടക്കി പിടിച്ചുള്ള മിസ്സിന്റെ ചിരി അവ്യക്തമായി കേൾക്കാം !
ഞാൻ ;”എന്തോന്ന് ?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
മഞ്ജു ;”എനിക്കിഷ്ടമാണ്.നീ നോക്കിക്കോ ന്നു “
മഞ്ജു ഈണത്തിൽ പറഞ്ഞു ചിരിച്ചു..
ഞാൻ ;”ഹലോ..ഹലോ “
ഞാനേതോ പറയാൻ തുടങ്ങും മുൻപേ മഞ്ജു മിസ് ഒരു വഷളൻ ചിരിയോടെ ഫോൺ വെച്ചു .
എനിക്കതിന്റെ അർഥം മനസിലായില്ല.ഈശ്വര ഗ്രീൻ സിഗ്നൽ ആണോ ! ഞാൻ തിരിച്ചു വിളിച്ചു..നെഞ്ചിടിപ്പോടെ ആ റിങ്ങുകൾ കാതോർത്തു. പക്ഷെ മറു തലക്കൽ മിസ് കട്ട് ആക്കി. എന്നെ കളിപ്പിക്കുകയാണ്!
ഞാൻ ദേഷ്യത്തോടെ വീണ്ടും ട്രൈ ചെയ്തു..രണ്ടു മൂന്നു വട്ടം അങ്ങനെ വിളിച്ച ശേഷം മിസ് ചിരിയോടെ ഫോൺ എടുത്തു..
മഞ്ജു ;”മ്മ്..എന്താ ?”
മിസ് ഒന്നുമറിയാത്ത പോലെ ചോദിച്ചു.
ഞാൻ ;”മിസ് കയം ആയിട്ടാണോ …?”
മഞ്ജു ;”ആണെന്കി “
ഞാൻ ;”ആണെന്കി ഞാൻ ..”
ഞാനൊന്നു പറഞ്ഞു നിർത്തി..
മഞ്ജു ;”നീ ..”
മഞ്ജു ആകാംക്ഷയോടെ ചോദിച്ചു.
ഞാൻ ;”അത് നാളെ കാണിച്ചു തരാം “