അങ്ങനെ കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞങ്ങൾ മടങ്ങി. അന്ന് രാത്രിയും മഞ്ജു എന്നെ വിളിച്ചു . ഞാൻ സത്യത്തിൽ ആ വിളി പ്രതീക്ഷിച്ചിരുന്നു .
ആദ്യ തവണ റിങ് ചെയ്തു തീർന്നിട്ടും ഞാൻ എടുത്തില്ല.വീണ്ടും വിളിക്കുമോ എന്നറിയാനുള്ള ശ്രമം ആയിരുന്നത്. രണ്ടാം വട്ടവും റിങ് ചെയ്തപ്പോൾ ഞാൻ ഫോൺ എടുത്തു.
ഞാൻ ;”ഹലോ ..”
ഞാൻ ഔപചാരികമായി തുടങ്ങി.
മഞ്ജു ;”ആഹ്…സാർ തിരക്കിലാണോ ?”
ഞാൻ ;”അല്ലല്ലോ..ടീച്ചർ എന്താന്ന് വെച്ച പാഞ്ഞോളു “
ഞാൻ അതെ നാണയത്തിൽ മറുപടി നൽകി
മഞ്ജു ;”ഓ…വല്യ തമാശക്കാരൻ ആണല്ലോ “
ഞാൻ ;”അഹ്..അങ്ങനൊന്നുമില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു.
മഞ്ജു ;”അയ്യടാ അവന്റെ ഒരു ഇളി..നീ എന്താ ഇന്ന് എന്നെ കണ്ടിട്ട് കാണാത്ത ഭാവത്തിൽ നടന്നിരുന്നേ “
ഞാൻ ;”അതിനിപ്പോ എന്താ..ശെടാ..ഇത് നോക്കിയാലും കുഴപ്പം നോക്കി ഇല്ലെങ്കിലും കുഴപ്പം എന്നായല്ലോ “
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ;”അതിപ്പോ ..പിന്നെ ദേഷ്യം വരില്ലേ “
മഞ്ജു ആദ്യമായി ഒന്ന് പരുങ്ങി.
ഞാൻ ;”എന്തിനു..മിസ്സിന് ഞാൻ നോക്കുന്നത് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞെ “
ഞാൻ ഒന്ന് പറഞ്ഞു നിർത്തി, മറുതലക്കലെ റിയാക്ഷനായി വെയിറ്റ് ചെയ്തു .
മഞ്ജു ;’”അപ്പൊ ഇഷ്ടമാണെങ്കി നീ നോക്കും അല്ലെ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ;”ആഹ് നോക്കും..”
മഞ്ജു ;”എന്ന നോക്കിക്കോടാ”
ഒറ്റ ശ്വാസത്തിൽ മഞ്ജു ചിരിയോടെ പറഞ്ഞു.