രതി ശലഭങ്ങൾ 15 [Sagar Kottappuram]

Posted by

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽനിന്നു.

മഞ്ജു ;”ചുമ്മാ കളി ഇറക്കണ്ട ..”

ഞാൻ ;”ശോ..ഞാനീ നാഗവല്ലിയെ കണ്ടു പറഞ്ഞതാ .മണിച്ചിത്രത്താഴിലെ ഡയലോഗ് അല്ലെ , മിസ് എന്തിനാ അതിനു ചൂടാവുന്നെ..”

ഞാൻ തമാശ പോലെ പറഞ്ഞു.

മഞ്ജു ;”മ്മ്..മതി മോനെ..നീ എന്താ ഉദ്ദേശിച്ചെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്..അവന്റെ ഒരു നാഗവല്ലി ”
മഞ്ജു ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച ശേഷം ഒന്ന് മുരണ്ടു.

അപ്പോഴേക്കും ശ്യാം സ്റ്റോറിൽ നിന്നും കസേരയുടെ അട്ടിയുമായി അങ്ങോട്ടേക്കെത്തി…

ശ്യാം ;”ഹോ നീ കാഴ്ച കാണാൻ വന്നതാണോ, വന്നു പണി എടുക്കു മൈ …”

ശ്യാം പറഞ്ഞു തുടങ്ങിയതും ഒപ്പം മിസ് ഉണ്ടെന്ന ബോധം വന്നതും ഒപ്പം ആയിരുന്നു..പറഞ്ഞു വന്നത് ജാള്യതയുടെ വിഴുങ്ങി അവൻ സ്വല്പം നാണത്തോടെ മഞ്ജുവിനെ നോക്കി..

മഞ്ജു ;”ഹോ..എല്ലാം കണക്കു തന്നെ..”

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ അത് കേട്ട് ചരിച്ചു.

പിന്നെ സ്റ്റോറിനുള്ളിലേക്കു കടന്നു . മഞ്ജുവും പിന്നാലെ അനുഗമിച്ചു. ശ്യാം എടുത്തു കൊണ്ടുപോയ കസേരകൾ അവിടെ നിരത്തി വെക്കുന്ന തിരക്കിൽ ആയിരുന്നു .

ഇനിയും ഇങ്ങനെ ഒളിച്ചു കളിക്കുന്നതിൽ അർത്ഥമുണ്ടോ. മഞ്ജു ആണെങ്കിൽ ഒരു പിടിയും തരുന്നില്ല. ഞാൻ ആദ്യമായി ഒന്ന് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

മിസ് എന്റെ മുന്നിലേക്ക് കയറി സ്റ്റോറിനുള്ളിലേക്ക് കയറി.

മഞ്ഞിന് ;”ഇതിന്റെ ചാർജ് ആർക്കാ ..ആകെ പൊടി ആണല്ലോ”

സാരിത്തുമ്പു കൊണ്ട് മൂക്കും വായും പൊത്തികൊണ്ട് മഞ്ജു പറഞ്ഞു.

ഞാൻ ;”ഓ..അതിനു മാത്രം ഒന്നുമില്ലല്ലോ “

ഞാൻ പയ്യെ പറഞ്ഞു.

മഞ്ജു ;”നിന്നോട് ചോദിച്ചില്ല..”

മഞ്ജു കലിപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *