മൃഗം 29 [Master]

Posted by

മാത്രമല്ല, ഇന്നലെ ഞങ്ങളുടെ വീട്ടിലെ നായ അപ്രതീക്ഷിതമായി രാത്രി ചത്തുപോയി..എന്തോ കണ്ടു കുരച്ച് അവന്‍ ഓടുന്നത് ഞാന്‍ കേട്ടതാണ്..പക്ഷെ പെട്ടെന്ന് അവന്റെ ശബ്ദം നിലച്ചു..ഞങ്ങള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവന്‍ ചത്തുകിടക്കുന്നതാണ് കണ്ടത്..അതിന്റെ മരണവും എന്റെ മകന്റെ മരണവും തമ്മില്‍ എന്തോ ബന്ധമുണ്ട് സര്‍..” റാവുത്തര്‍ പറഞ്ഞു.
“നായ ഏതു ഇനമാണ്‌?”
“ഡോബര്‍മാന്‍..വലിയ നായ ആയിരുന്നു..നല്ല ആരോഗ്യത്തോടെ ഇരുന്ന അവന്റെ ഒരു കാരണവും ഇല്ലാത്ത മരണം ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു… അതേ രാത്രി തന്നെ കബീര്‍ മരിച്ചത് സ്വാഭാവികമല്ല എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ..ഈ മരണത്തിനു പിന്നില്‍ എന്തോ ദുരൂഹത ഉണ്ട്..സാറ് മനസ്സ് വച്ച് അതൊന്ന് അന്വേഷിക്കണം.”
ചാണ്ടി കസേരയില്‍ ചാരിക്കിടന്ന് ആലോചനയോടെ സിഗരറ്റ് വലിച്ചൂതി വിട്ടു.
“കബീറിന് ശത്രുക്കള്‍ ആരെങ്കിലും ഉള്ളതായി അറിവുണ്ടോ?” അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാള്‍ ചോദിച്ചു.
“കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് വാസു എന്നൊരുത്തന്‍ വീട്ടിലെത്തി വിദേശത്ത് ജോലി ചെയ്തിരുന്ന അവനെ നാട്ടില്‍ വരുത്തണം എന്ന് ഭീഷണിപ്പെടുത്തി എന്നെയും പിള്ളേരെയും ആക്രമിച്ചിരുന്നു. ആ വിവരം അറിഞ്ഞാണ് കബീര്‍ എത്തിയത്”
റാവുത്തര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖ ഞെട്ടി. എഡിസണ്‍ ചാണ്ടിയുടെ കണ്ണുകള്‍ തിളങ്ങുന്നതും അയാളുടെ മുഖത്ത് ക്രൂരത നിഴലിക്കുന്നതും അവള്‍ ആശങ്കയോടെ കണ്ടു.
“എന്നിട്ട് നിങ്ങളത് പോലീസില്‍ പരാതിപ്പെട്ടില്ലേ?” അയാള്‍ ചോദിച്ചു.
“ഉവ്വ്..പക്ഷെ നടപടി ഒന്നും ഉണ്ടായില്ല സാര്‍..എന്റെ മോന്‍ തിരികെ എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് അവനെ തടഞ്ഞു പോക്ക് മുടക്കിയതും ഈ വാസു ആണ്..അവന്‍ മനപ്പൂര്‍വ്വം എന്റെ മോന്റെ യാത്ര മുടക്കിയതായിരുന്നു. ഒരു കാരണവും ഇല്ലാതെ അവന്റെ വണ്ടി തടഞ്ഞു കത്തി കൊണ്ട് കാറില്‍ പോറി ഉടക്ക് ഉണ്ടാക്കി. അന്ന് നടന്ന നിസ്സാര വഴക്കിന്റെ പേരില്‍ പൌലോസ് എന്ന എസ് ഐ എന്റെ മോനെ കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജ്ജ് ചെയ്തത് കൊണ്ടാണ് അവന് പോകാന്‍ സാധിക്കാതെ വന്നത്. അവന്‍ പോയിരുന്നു എങ്കില്‍, ഈ ദുരന്തം അവന് സംഭവിക്കുമായിരുന്നില്ല” റാവുത്തര്‍ കണ്ണുകള്‍ തുടച്ചു.
ചാണ്ടിയുടെ ചുണ്ടുകളില്‍ ക്രൂരമായ ഒരു പുഞ്ചിരി വിടര്‍ന്നു. ഡെവിള്‍സ് തങ്ങളുടെ പ്രത്യേക താല്‍പര്യപ്രകാരം ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി അയാളെ കൊച്ചിക്ക് കൊണ്ടുവന്നത് പോലീസ് പൂര്‍ണ്ണമായി തങ്ങളുടെ ഭാഗത്ത് നില്ക്കാന്‍ വേണ്ടി ആയിരുന്നു. വാസുവിനെ പോലീസ് സംരക്ഷിക്കുന്നുണ്ട് എന്നുള്ള തോന്നലില്‍ അവനെതിരെ എത്രയും വേഗം നടപടി എടുക്കാന്‍ അയാള്‍ക്ക് അവര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതിനുള്ള അവസരം സ്വയം തുറന്നു കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു ചാണ്ടി.
“എനിക്ക് മുന്‍പേ ഇരുന്ന കമ്മീഷണര്‍ പലതും നിയമവിരുദ്ധമായി ചെയ്തത് കൊണ്ടാണ് ഈ കസേരയിലേക്ക് എന്നെ സര്‍ക്കാര്‍ പോസ്റ്റ്‌ ചെയ്തത്. അന്ന് നിങ്ങള്‍ കൊടുത്ത പരാതിയില്‍ അയാള്‍ നടപടി എടുത്തിരുന്നു എങ്കില്‍, ഒരുപക്ഷെ നിങ്ങളുടെ മകന്‍ ഇപ്പോള്‍ ജീവനോടെ കാണുമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *