മൃഗം 29 [Master]

Posted by

“എങ്ങനെയാണ് നായ മരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? അതിന്റെ ദേഹത്ത് മുറിവോ മറ്റോ..”
“ഒന്നുമുണ്ടായിരുന്നില്ല..ഉറങ്ങി കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്..”
“ഈ വിവരം പോലീസിനോട് പറഞ്ഞിരുന്നോ?”
“ഇല്ല..അവര്‍ ഞങ്ങളോട് ഒന്നും ചോദിച്ചില്ല..പോലീസ് ആത്മഹത്യയാണ്‌ എന്ന നിഗമനത്തില്‍ എത്തി ശരീരം സംസ്കരിക്കാന്‍ അനുമതി നല്‍കിയിട്ട് പോയി. പക്ഷെ മാമന് ഇക്കാര്യത്തില്‍ സംശയം ഉള്ളത്കൊണ്ട് ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം കമ്മീഷണര്‍ ഓഫീസിലേക്ക് പോയിരിക്കുകയാണ്. ഇക്ക ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് മാമന്‍ ഇവിടെ വന്ന പോലീസുകാരോട് പറഞ്ഞത്. അവര്‍ പക്ഷെ അത് അംഗീകരിച്ച മട്ടില്ല..” അംജദ് പറഞ്ഞു.
“വളരെ നന്ദി..ഞാനും കമ്മീഷണര്‍ ഓഫീസിലേക്ക് പോകുകയാണ്. കബീര്‍ ആത്മഹത്യ ചെയ്തതല്ല എന്നാണ് എന്റെയും അനുമാനം. ഇന്നലെ രാത്രി ഈ വീടിന്റെ കോമ്പൌണ്ടില്‍ ആരോ കയറിയിട്ടുണ്ട്..” ഡോണ അവരോടും, എന്നാല്‍ സ്വയം പറയുന്നതുപോലെയും പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി.
—————————–
“മകന്‍ ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?”
കൊച്ചി കമ്മീഷണര്‍ ആയി ചാര്‍ജ്ജ് എടുത്ത എഡിസണ്‍ ചാണ്ടിയുടെ മുന്‍പാകെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന പരാതിയുമായി എത്തിയ ഇബ്രാഹിം റാവുത്തരോട് സംസാരിക്കുകയായിരുന്നു അയാള്‍. അമ്പത് വയസു പ്രായമുള്ള ചാണ്ടി കരിവീട്ടിയുടെ നിറവും കരുത്തും ഉള്ള ഒരു ആജാനുബാഹുവായ മനുഷ്യനാണ്. ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകളിലെ സദാ ഭാവം ക്രൂരതയായിരുന്നു. മരണം നടന്നു കബീറിന്റെ ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടു റാവുത്തര്‍ നേരെ എത്തിയത് കമ്മീഷണറുടെ ഓഫീസിലേക്ക് ആണ്. എ സി പി ഇന്ദുലേഖ ഉള്‍പ്പെടെ ഉള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരുന്നു. അലി ദാവൂദിന്റെ ട്രാന്‍സ്ഫറും ചാണ്ടിയുടെ രംഗപ്രവേശവും ഇന്ദു കണക്ക് കൂട്ടിയിരുന്നതിലും നേരത്തെ സംഭവിച്ചതില്‍ അവള്‍ക്ക് ചെറുതല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. യാതൊരു സൂചന പോലും ഇല്ലാതെയാണ് പഴയ കമ്മീഷണര്‍ പോയതും പുതിയ ആള്‍ കബീര്‍ മരിച്ച അതെ ദിവസം തന്നെ ചാര്‍ജ്ജ് എടുത്തതും.
“അത് ആത്മഹത്യ അല്ല സാറേ..എന്റെ മോന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല” ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി റാവുത്തര്‍ പറഞ്ഞു.
“പക്ഷെ അവന്‍ കെട്ടിത്തൂങ്ങി ആണല്ലോ മരിച്ചത്..ആത്മഹത്യാ കുറിപ്പ് ഒന്നും കിട്ടിയില്ല എങ്കിലും, മുറിയുടെ ഉള്ളില്‍ ബലപ്രയോഗം നടന്നതിന്റെ യാതൊരു സൂചനയുമില്ല…ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാത്ത വല്ല കാരണവും ഈ ആത്മഹത്യയുടെ പിന്നില്‍ കാണുമായിരിക്കും..” ചാണ്ടി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു.
“ഇല്ല സാറേ..എന്റെ മോന്‍ എന്നോടും അവന്റെ ഉമ്മയോടും എല്ലാം തുറന്നു സംസാരിക്കുന്നവനാണ്..എന്ത് പ്രശ്നം ഉണ്ടെങ്കിലും അവനത് ഞങ്ങളോട് പറയും. മരിക്കാന്‍ തക്ക ഒരു കാരണവും അവനില്ല.

Leave a Reply

Your email address will not be published. Required fields are marked *