മൃഗം 29 [Master]

Posted by

“സാറ് കമ്മീഷണറെ കണ്ടു സംസാരിച്ചാല്‍ വല്ല ഗുണവും ഉണ്ടാകുമോ?” വാസു ചോദിച്ചു.
“എന്ത് ഗുണം. അയാളെ ഇങ്ങോട്ട് വരുത്തിയ ഡെവിള്‍സ് നമ്മുടെ എല്ലാ വിവരങ്ങളും അയാള്‍ക്ക് എപ്പോഴേ നല്‍കിയിട്ടുണ്ട്. നമുക്കെതിരെ ഉള്ള അയാളുടെ കളികള്‍ ഉടന്‍ തന്നെ കാണാന്‍ പറ്റും. നമുക്ക് ആകെയുള്ള പിടിവള്ളി ഇന്ദു മാഡം ആണ്. മാഡവും നമ്മളും തമ്മിലുള്ള ബന്ധവും അവന്മാര്‍ക്ക് അറിയാം.. അതുകൊണ്ട് ഇനി മാഡത്തിനും നമ്മളെ അധികം സഹായിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. എന്റെ ഇവിടുത്തെ ജോലി മിക്കവാറും ഉടന്‍ തന്നെ തീരും..കബീറിന്റെ മരണം ആത്മഹത്യയല്ല എന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത ആയാല്‍, അയാള്‍ക്ക് അതെപ്പറ്റി അന്വേഷിക്കാതിരിക്കാന്‍ പറ്റില്ല. പക്ഷെ അയാളുടെ ഏറാന്‍ മൂളികളെക്കൊണ്ട് മാത്രമേ ഈ കേസ് അയാള്‍ അന്വേഷിപ്പിക്കൂ..അവര്‍ അന്വേഷിച്ചാല്‍, വീണ്ടും ഇത് ആത്മഹത്യ എന്ന് തന്നെ വിധിയെഴുത്ത് ഉണ്ടാകുകയും ചെയ്യും. അങ്ങനെ ദ്വിവേദിയും ഡെവിള്‍സും സുരക്ഷിതരുമാകും..എന്നുകരുതി നമ്മള്‍ പിന്തിരിയാനോ നിഷ്ക്രിയരാകാനോ പാടില്ല. പോലീസ് ഇതൊരു ആത്മഹത്യായി എഴുതിത്തള്ളി വിടാന്‍ അവസരം നല്‍കാതെ കബീറിന്റെ മരണം ഒരു കൊലപാതകമാണ് എന്ന് വാര്‍ത്ത നമ്മള്‍ സൃഷ്ടിക്കണം…” പൌലോസ് ഡോണയെ നോക്കി.
“കബീറിന്റെ വീട്ടുകാര്‍ക്ക് അവന്റെ മരണത്തില്‍ സംശയം ഒന്നും തോന്നിയിട്ടില്ലേ ഇച്ചായാ?” അവള്‍ ചോദിച്ചു.
“എനിക്ക് അധികവിവരം ഒന്നും കിട്ടിയിട്ടില്ല. കമ്മീഷണറുടെ ഓര്‍ഡര്‍ ഇല്ലാതെ സംഭവസ്ഥലത്ത് ചെല്ലാനോ തെളിവെടുപ്പ് നടത്താനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് ഇന്ദു മാഡം വിളിക്കുന്നത് വരെ നമുക്ക് കാത്തിരിക്കണം. നിനക്ക് വേണമെങ്കില്‍ സംഭവസ്ഥലത്ത് പോയി കാര്യങ്ങള്‍ നേരില്‍ കാണാം..വീട്ടുകാരോട് ചോദിച്ചു വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യാം. ചാനലുകാര്‍ ഒക്കെ വിവരം അറിഞ്ഞു വരുന്നതെ ഉള്ളു..”
“എങ്കില്‍ ഞാന്‍ അങ്ങോട്ട്‌ പോകാം ഇച്ചായാ..ഇന്ദു വിളിച്ചാല്‍ എന്നെ വിവരം അറിയിക്കുക..എനിക്കും അവളെ കണ്ടോന്ന് സംസാരിക്കണം”
“ശരി..ഞാന്‍ വിളിക്കാം”
“പോട്ടെ സാറെ..” വാസു ഡോണയുടെ കൂടെ പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
—————————–
ഡോണ വാസുവിന്റെ ഒപ്പം കബീറിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. സുലൈമാന്‍ റാവുത്തര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അയല്‍ക്കാരും ബന്ധുക്കളും ഒക്കെയായി വലിയൊരു ജനക്കൂട്ടം അവിടെ തിങ്ങിക്കൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *