ശരി അച്ഛാ.
ഫോൺ കട്ട് ചെയ്തു.
ലച്ചു: എന്നാ അപ്പാപ്പൻ പറഞ്ഞെ
രഘു ന്റെ വീട്ടിൽ താക്കോൽ കൊടുത്തിട്ടുണ്ട് നു. അവിടെ നല്ല മഴ അഹ്. വണ്ടി ഓടിച്ചു വരണ്ട നു.
ലച്ചു : ഓ സമാധാനം ആയി. എനിക്കാണേൽ….
എനിക്കാണേൽ…
ലച്ചു : ഒന്നുമില്ല ചേട്ടായി.
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു
കാര്യം പറയെടി.. എന്നപറ്റി
ലച്ചു : ബാത്‌റൂമിൽ പോണം ആരുന്നു ചേട്ടായി.
വായിൽ വിരല് വച്ചു അവൾ പറഞ്ഞു ഒപ്പിച്ചു.
ഓ അതാണോ. Urgent ആണേൽ സ്റ്റേഷനിലെ ബാത്‌റൂമിൽ പോവാം.
ലച്ചു : വേണ്ടാ.. വീട്ടിൽ പോവാം.
ലച്ചു ന്റെ വീട്ടിലോട്ടു തന്നെയാണ് ഞങ്ങൾ പോയത്. സ്റ്റേഷനിൽ നിന്ന് 4 km ഉള്ളൂ ലച്ചു ന്റെ വീട്ടിലോട്ട്. പോകും വഴിയിൽ മഴ പെയ്തതിനാൽ ഞങ്ങൾ ഒരു പൂട്ടി ഇട്ടിരുന്ന കടയുടെ സൈഡിൽ കേറി നിന്ന്.
ഈ ബാഗിൽ ഒന്നും ഇല്ലെടി. വെറുതെ തൂക്കി പിടിച്ചോണ്ട് വന്നതാണോ.
ലച്ചു : മുഴുവൻ ഡ്രസ്സ് ഒന്നും എടുത്തില്ല. അത്യാവശ്യം ഉള്ളത് മാത്രേ ഉള്ളൂ ചേട്ടായി. മാത്രമല്ല ഡ്രസ്സ് ഒക്കെ ചെറുതായി. ഞാൻ വണ്ണം വച്ചില്ലേ. നോക്കിക്കേ…
മ്മ്മ് വച്ചു വച്ചു..നല്ല കീറു വച്ചു തരും ഞാൻ. നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ ഷാൾ ഇടണം നു. വന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചു. പിന്നെ വരുന്ന വഴി അല്ലേ, സങ്കടപെടുത്തണ്ട നു ഓർത്തിട്ടാ.
ലച്ചു : ഈ ഡ്രസ്സ് നു ഷാൾ ചേരില്ല ചേട്ടായി. അതാ
ഷാൾ ചേരുന്ന ഡ്രസ്സ് ഇടാല്ലോ
ലച്ചു : ചേട്ടായി അവിടെ എല്ലാരും മോഡേൺ ആണ് ഞാൻ മാത്രം പഴഞ്ചൻ സ്റ്റൈലിൽ എങ്ങനാ. അതുകൊണ്ടാ
മ്മ്മ് മ്മ്മ് ആയിക്കോട്ടെ. നാട്ടിൽ ഇമ്മാതിരി ഡ്രസ്സ് ഒന്നും ഇടേണ്ട. അങ്ങനെ എന്റെ മോൾ മറ്റുള്ളോർക്ക് കണി ആവണ്ട.
ലച്ചു : ഓ ഇല്ലേ….