“എന്താ ലീല ചേച്ചീ?”
“സമായമെന്തായെന്നു വല്ല പിടീണ്ടോ ജോജോയെ? നാട്ടുച്ചയായി. വാ ഊണ് കഴിക്കാം.”
“ഓ… ഞാൻ വീട്ടീന്ന് കൊണ്ടന്നിട്ടുണ്ട് ചേച്ചി… നിങ്ങള് കഴിച്ചോ. ഞാനേ, ഈ പണിയൊന്ന് തീർത്തിട്ട് കഴിച്ചോളാം.”
“ഇവിടുത്തെ രാജാവും റാണീം കോടെ ഏതാണ്ട് പത്രാസ്കാരുടെ കല്യാണത്തിന് പോയെക്കുവല്ല്യോ? പാവം ഞാനിവിടെ ഒറ്റക്ക്. ഒന്ന് മിണ്ടീം പറഞ്ഞും ഇരിക്കാൻ കൂടെ ആരുവില്ല. നെനക്ക് ബുദ്ധിമുട്ടാണേൽ വേണ്ട.”
“അയ്യോ, അങ്ങാനൊന്നും പറയല്ലേ ലീലേച്ചി. എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടല്ല. കൊണ്ടുവന്ന ചോറ് വെറുതെ കളയണ്ടല്ലോ എന്ന് കരുതീട്ടാ.”
“എടാ കൊച്ചേ, നീ കൂടെ ഊണിനുണ്ടാവും എന്ന് കരുതി നല്ല മീനൊക്കെ വാങ്ങി മൊരിയിച്ചു വച്ചതാ. നീ കഴിക്കുന്നില്ലേൽ അതിവിടുത്തെ പൂച്ച കഴിക്കും.”
“എന്നാ മീൻ മാത്രം ഇങ്ങെടുത്തോ. ഞാൻ ചോറിന്റെ കൂടെ കഴിച്ചോളാം.”
“അങ്ങിനെ ഇപ്പൊ വേണ്ട. കഴിക്കുവാണേൽ നീ വന്ന് ചോറൂടെ ഉണ്ടേച്ച് പോയ മതി. ഞാനല്ലേ വിളിക്കുന്നെ? വാടാ…” ലീലചേച്ചി വാത്സല്യത്തോടെ വിളിച്ചു.
“മം… മീനൊള്ളത് കൊണ്ടാട്ടോ. ഞാൻ കൈ കഴുകിയേച്ചും വരാം.”
“പെട്ടെന്ന് വായോ… ഞാൻ ചോറും കൂട്ടാനും എടുത്തു വെക്കാം.”
ലീലചേച്ചി ചുണ്ടിൽ വിരൽ ചേർത്ത് ജോജോയുടെ അടുത്തേക്ക് തന്നെ ഒന്ന് നീട്ടിതുപ്പി, കൈ രണ്ടും മുണ്ടിൽ തൂത്തുകൊണ്ട് അകത്തേക്ക് പോയി.
‘മൈര് തള്ള, ഇപ്പൊ മേത്തേക്ക് തുപ്പിയേനെ.’ ജോജോ വീടിന്റെ പിന്നാമ്പുറത്തേക്ക് കൈ കഴുവാൻ പോയി. പൈപ്പിൻ ചോട്ടിൽ ചെന്ന് കയ്യും കാലും ഉരച്ചു കഴുകി, മുഖവും കഴുകി കുലുക്കുഴിഞ്ഞ് വീടിന്റെ പിന്നിൽ തുറന്നിട്ടിരുന്ന വാതിലിലൂടെ അകത്തു കയറി. അടുക്കളയും കടന്ന്, വലതു വശത്തെ ഡൈനിങ് ഹാളിലേക്ക് ചെന്നു. അവിടെ രണ്ടു പേർക്കുള്ള ചോറ് വിളമ്പി വെച്ച് ലീലചേച്ചി നിൽപ്പുണ്ടായിരുന്നു.
“ആഹാ… ഇത്ര വേഗം ചോറ് വിളമ്പിയോ?”
“നീ കഴിക്കാൻ വരും എന്നെനിക്കറിയാരുന്നു. അതോണ്ട് വിളമ്പി വെച്ചിട്ടാ നിന്നെ വിളിച്ചെ.”
“മീനൊള്ളത് കൊണ്ടാ ഞാൻ വന്നേട്ടോ.”
“വിടുവാ പറയാതെ അങ്ങോട്ടിരിക്ക് ചെക്കാ…”
ലീലചേച്ചി ഒരു കസേര വലിച്ചിട്ട് അവനെ അവിടിരുത്തി.
“ഇതെന്താ മോര് കറിയോ? മീനെവിടെ?”