വണ്ടിയുടെ അകത്തു നിന്നും നല്ല സുഗന്ധം ഉണ്ട്. എയർ ഫ്രഷ്നറിൽ നിന്നുള്ള സുഗന്ധം ആണ് .പതിഞ്ഞ താളത്തിൽ സംഗീതവും ഉണ്ട് !
മഞ്ജു ;”കവിൻ കേറെഡോ”
മിസ് ചിരിയോടെ എന്നെ നോക്കി പറഞ്ഞു .
ഞാൻ ഇതിപ്പോ ലാഭം ആയല്ലോ എന്നോർത്തുകൊണ്ട് ഡോർ തുറന്നുകൊണ്ട് കേറി!
മിസ് ഇടം കൈകൊണ്ട് ഗിയർ ലിവർ മുന്നോട്ടു തട്ടികൊണ്ട് എന്നെ നോക്കി!
മഞ്ജു ;”പോവാം ..?”
ഞാൻ തലയാട്ടി.
മിസ് ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു! വണ്ടിയുടെ സൈഡ് ഗ്ലാസ്സുകൾ മുകളിലോട്ടുയർന്നു! ഞാൻ അപ്പോഴും ശങ്കയിൽ ആയിരുന്നു .വായിൽ തോന്നിയത് പറഞ്ഞും പോയി!
മിസ് ഇന്ന് കൊടുത്താൽ സുന്ദരി ആയിട്ടുണ്ട്. പതിവില്ലാതെ നെറ്റിയിൽ കുഞ്ഞു പൊട്ടിനൊപ്പം ചന്ദനക്കുറി തൊട്ടിട്ടുണ്ട് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു ഇന്ന് !
മഞ്ജു കാറിൽ മുഴങ്ങിയ മ്യൂസിക്കിന്റെ ശബ്ദം അല്പം കൂടി താഴ്ത്തി .
മഞ്ജു ;”പിന്നെ ഒരാള് വണ്ടികൊണ്ട് വന്നു നിർത്തുമ്പോ ഇയാളിങ്ങനെ ആണോ എപ്പോഴും പെരുമാറുന്നെ “
മിസ് തിരിച്ചുകൊണ്ട് എന്നെനോക്കി .
ഞാൻ വല്ലായ്മയയോടെ മിസ്സിനെ നോക്കി.
ഞാൻ ;”സോറി ..ഞാൻ പെട്ടെന്ന് , മിസ് ആണെന്ന് അറിയില്ലാരുന്നു ..”
മഞ്ജു ;”മ്മ്..അതുപോട്ടെ..ഇയാളെ രണ്ടു ദിവസം ക്‌ളാസ്സിനു കണ്ടില്ലല്ലോ ?”
മിസ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു!