പഠനവും ഒപ്പം അവൻ്റെ ജോലിയുമായി അവൻ്റെ കാര്യങ്ങൾ അവനായി കണ്ടെത്തണം .
ഷൈനിൻ്റെ വിവാഹ കാര്യത്തിന് എതിർക്കാത്തതിനാൽ പിന്നെ അവൻ്റെ നല്ല ഒരു ഭാവിക്കാണ് പപ്പാ ഇത് പറയുന്നത് എന്ന് മനസ്സിലാക്കി ഷൈൻ എന്നോടും മമ്മിയോടും യാത്ര പറഞ്ഞു പോയി
അന്നാണ് ഞാൻ ജീവിതത്തിൽ ശരിക്കും വിരസത അനുഭവിച്ചത് ,പകൽ കഴിയാത്തതുപോലെ എന്തിനു പകലിനുപോലും ഇരുട്ടായപോലെ എനിക്കുതോന്നി . എൻ്റെ ജീവിതത്തിൽ ഇരുട്ടുവന്നപോലെ എനിക്ക് സ്വയം മരവിപ്പാനുഭവിച്ചു . ഞാനും മമ്മിയെപോലെ ഇവിടുത്തെ ഇരുട്ടിലേക്ക് വീഴുമോ എന്ന പേടി എന്നെ വല്ലാതെ അലട്ടി … ഞാൻ ആഗ്രഹിക്കുന്നതോ എന്തിനു ചിന്തിക്കാൻ പോലും കഴിയാത്ത ജീവിതരീതിയും എന്തിനും ഏതിനും കണക്കു പറയുന്ന ഒരാളും … ജീവിതം വഴിമുട്ടുമോ …
നാളെ പപ്പയും പോയി കഴിഞ്ഞാൽ ഞാനും മമ്മിയുംമാത്രം ,ഈ വലിയ വീട്ടിൽ എത്രനേരം പരസ്പരം നോക്കിയിരിക്കും എനിക്ക് സഹിക്കാൻ കഴിയുന്നില്ല എൻ്റെ കണ്ണുനീർ അതിനേക്കാളും വേഗത്തിൽ പൊട്ടിയൊലിക്കാൻ തുടങ്ങി .
വീട്ടിലേക്കു തിരിച്ചുപോയാൽ എന്നെ അവിടേക്കു കയറ്റുമോ ? കയറ്റിയാലും ഞാൻകാരണം വീണ്ടും വീട്ടുക്കാർ തലകുനിച്ചു സമൂഹത്തിൽ നടക്കേണ്ടിവരും … ഒരു മകൾ എന്ന നിലയിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിത്തുടങ്ങി . അതുകൊണ്ടു ഞാനായി തീരുമാനിച്ച ജീവിതത്തിൽ വീണ്ടും വീട്ടിലുള്ളവരെ വലിചിഴകില്ല എന്ന് ഞാൻ ഉറപ്പിച്ചു …
ഇനി എന്നാണ് ഷൈനിനെ ഒന്ന് കാണാൻ കഴിയുക ,ഞങ്ങളുടെ ബെഡിലേക്കു നോക്കുമ്പോൾ എനിക്ക് കൂടുതൽ വിരസത അനുഭവപ്പെടുന്നു .ഇന്നലെവരെ ഞങൾ എല്ലാമറന്നു വാരിപ്പുണർന്നുകിടന്നിടത്തു ഞാൻ ഇന്ന് തനിച്ചു . എന്നിലെ പെണ്ണിനെ ഉണർത്തിയിടത്തു ഒരു മരപ്പാവയെപോലെ ദിവസംകഴിക്കണം ഞാൻ .
ഇനി ഞാൻ ആരോട് എൻ്റെ സങ്കടം പറയും
പെട്ടന്നാണ് വാതിലിൽ മുട്ടുകേൾകുന്നത്
ആരാ