എന്റെ ഓർമ്മകൾ [Aman]

Posted by

പാലക്കാടുള്ള പാറുആന്റിയുടെ മകൾ സിത്താരയുടെ കല്യാണ റിസപ്‌ഷൻറെ ഒരാഴ്ച മുന്നേയായിരുന്നു സംഭവം. ബാലൻ മാമൻ നിർബന്ധിച്ചാണെങ്കിലും എന്തിനാണാവോ ഒരാഴ്‌ച മുന്നെയൊക്കെ അവിടെപ്പോയി ചടഞ്ഞ് കൂടുന്നത്… സംഗതി ബാലൻ മാമൻ അച്ഛന്റെ കാലംതൊട്ടേ അവരുടെ അടുത്ത കുടുംബ സുഹൃത്തും ബിസിനസ്സ് പങ്കാളി ആണെന്നൊക്കെ അരവിന്ദേട്ടൻ പറഞ്ഞേനിക്കറിയാമായിരുന്നു. എങ്കിലും ഇതുവരെ ഞാൻ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലാത്ത ആൾക്കാരുടെ വീട്ടിൽ പോയി ഒരാഴ്ച താമസിക്കുന്നതൊക്കെ അത്ര സുഖകരമായി തോന്നിയിരുന്നില്ല. പോരാത്തതിന് കേട്ടിടത്തോളം അവരൊക്കെ അത്രേം വലിയ ആൾക്കാരാണ്.. എങ്ങനെ ഒരാഴ്ചയൊക്കെ പിടിച്ചു നില്ക്കാൻ പറ്റുമോ ആവോ… എന്തൊക്കെയോ ഔട്ടിങ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അരവിന്ദേട്ടൻ അമ്മയോട് പറയുന്നത് കേട്ടതായിരുന്നു ആകെ തോന്നിയ ഒരാശ്വാസം.

പാലക്കാടെത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു.ഗേറ്റിനോട് ചേർന്ന് കറുത്ത ഗ്രാനൈറ്റിൽ സ്വര്ണനിറത്തിൽ ‘പാർവതീ നിലയം’ എന്നെഴുതി വെച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. കണ്ടിട്ട് മൊത്തത്തിലൊരു ഭാർഗ്ഗവി നിലയമാണെന്ന് തോന്നുന്നു… രാവണൻ കോട്ട കണക്കെയുള്ള മതിലും കടന്ന് കാർ കൊട്ടാര സമാനമായ ആ വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എന്റെ പകുതി ബോധം പോയിരുന്നു. എന്തിനാണാവോ മൂന്ന് മനുഷ്യാത്മാക്കൾക്ക് താമസിക്കാൻ ഇത്രേം വലിയ വീടും മുറ്റവുമൊക്കെ… പണത്തിന്റെ ഹുങ്ക് അല്ലാതെന്ത്…

“ഇത്രേം ദൂരം ഡ്രൈവ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ കുട്ടാ.. സതീശനെ അങ്ങോട്ട് അയക്കാന്ന് പറഞ്ഞതല്ലേ….” ഞങ്ങളെ സ്വീകരിക്കാൻ പുറത്തേക്ക് വന്ന ബാലൻ മാമൻ പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാരി വെളുക്കനെ ചിരിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവറെ ചൂണ്ടി അരവിന്ദേട്ടനെ സൗമ്യമായി ശാസിച്ചു. ഉള്ളിലേക്ക് കയറിചെന്നപ്പോൾ സ്വീകരണ മുറിയിൽ തന്നെ പാറു ആന്റിയും സിത്താരയും ഉണ്ടായിരുന്നു… ആന്റിയെ കാണാൻ കൊള്ളാം.. നാല്പത്തഞ്ചിനടുത്ത് പ്രായം എന്തായാലും ഉണ്ടാവും എന്നിട്ടും ചുരിദാർ ഇട്ട് കാണാൻ എന്ത് രസാ..ഇത്രേം തൊലിവെളുപ്പുളള ഈ പെണ്ണുമ്പിള്ള എന്തിനാണാവോ കറുത്ത് കരിവീട്ടി പോലുള്ള ബാലൻ മാമനെ കല്യാണം കഴിച്ചത്. സിത്താരയും മോശമല്ല..വെളുത്ത വട്ടമുഖത്തിന് കണ്ണട നല്ലോണം ചേരുന്നുണ്ട്. ഇത്തിരി തടികൂടെ ഉണ്ടായിരുന്നെങ്കിൽ കാവ്യാ മാധവനെപ്പോലെ തോന്നിച്ചേനെ.

Leave a Reply

Your email address will not be published. Required fields are marked *