“ഓക്കേ..അപ്പൊ നീ ഇവിടിരി..കേട്ടോ.” അക്ബര്‍ അവന്റെ കഴുത്തില്‍ പിടിച്ചു ഞെക്കിക്കൊണ്ട് തുണി വായിലേക്ക് തിരുകാന്‍ തുടങ്ങി.
“ഏയ്…വിട്..വിട്..ഞാന്‍ പറയാം..പറയാം..” ഡിക്രൂസ് അവസാനം നിസ്സഹായനായി വിളിച്ചുകൂവി. അക്ബര്‍ പൌലോസിനെ നോക്കി.
“വേണ്ട അക്ബര്‍..അവന്‍ പറയണ്ട. രണ്ടുദിവസം അവനിവിടെ ഇരുന്നോട്ടെ” പൌലോസ് പോകാന്‍ ഭാവിച്ചുകൊണ്ടു പറഞ്ഞു.
“കേട്ടല്ലോ..ഇതാണ് പറയുന്നത് പോയ ബുദ്ധി ആന പിടിച്ചാലും കിട്ടത്തില്ലെന്ന്” അക്ബര്‍ വീണ്ടും തുണി തിരുകാനായി കൈ ഉയര്‍ത്തി.
“മിസ്റ്റര്‍ പൌലോസ്..പ്ലീസ്..ഞാന്‍ പറയാം..എന്നെ ഇവിടെ ഇട്ടിട്ടു പോകരുത്..പ്ലീസ്..” ഡിക്രൂസ് ഏതാണ്ട് കരഞ്ഞു തുടങ്ങിയിരുന്നു. പൌലോസ് ഡോണയെ നോക്കി. പിന്നെ രണ്ടുപേരും കൂടി അവന്റെ മുന്‍പിലെത്തി വീണ്ടും ഇരുന്നപ്പോള്‍ അക്ബര്‍ തുണിയുമായി മാറി നിന്നു.
—————————-
“ഹരീന്ദര്‍ ദ്വിവേദി..യെസ്..ഇത് അവനാണ്…”
ഫോട്ടോയിലേക്ക് നോക്കി എ സി പി ഇന്ദുലേഖ പറഞ്ഞു. പൌലോസും ഡോണയും വാസുവും വൈകിട്ട് ഇന്ദുലേഖയുടെ വീട്ടില്‍ എത്തിയതായിരുന്നു.
“ആരാണ് മാം അയാള്‍?” പൌലോസ് ചോദിച്ചു.
“നിനക്ക് അറിയില്ലേ ഡോണ ഇയാളെ?? ഹരീന്ദര്‍ ദ്വിവേദി..” ഇന്ദുലേഖ പൌലോസിനു മറുപടി നല്‍കാതെ ചോദ്യഭാവത്തില്‍ ഡോണയെ നോക്കി.
“യെസ്..അറിയാം..പക്ഷെ ഇന്ദൂ..അയാള്‍ എന്തിനാകും ഇവിടെ എത്തിയത്? അതും ഡെവിള്‍സിനെ കാണാന്‍..?” ഡോണ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു.
“ആരുടെയോ നമ്പര്‍ വീണിരിക്കുന്നു..ഏതോ ഹതഭാഗ്യന്റെയോ ഹതഭാഗ്യയുടെയോ…..” ഇന്ദു കസേരയില്‍ പിന്നിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.
“മാഡം..ആരാണ് അയാള്‍?” പൌലോസ് വീണ്ടും ചോദിച്ചു. വാസുവിനും അതറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു.
“മുംബൈ പോലീസിന്റെ ലിസ്റ്റില്‍ ഉള്ള ഒന്നാം നമ്പര്‍ വാടകക്കൊലയാളി..പക്ഷെ അയാളെ പിടികൂടാന്‍ തക്ക ശക്തമായ തെളിവുകള്‍ ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. തന്റെ ഇരകളെ അയാള്‍ കൊല്ലുന്നത് പ്രത്യേക തരത്തിലാണ്.. ആത്മഹത്യയോ അപകടമോ ആയിരിക്കും മരണകാരണം..തോക്കോ കത്തിയോ ഒന്നും അയാള്‍ ഉപയോഗിക്കാറില്ല..കൈകള്‍ മാത്രമാണ് ആയുധം. അസാമാന്യ കരുത്തനായ ഒരു ചെറിയ മനുഷ്യനാണ് അയാള്‍. അവരെ ഡെവിള്‍സ് വരുത്തിയതാകാന്‍ ആണ് ചാന്‍സ്..” ഇന്ദുലേഖ മൂവരെയും നോക്കി.