രേഷ്മ പുറത്തേക്കിറങ്ങി… അവൾക്ക് അപ്പോൾ തന്നെ തന്റെ അമ്മയെ കാണാണമായിരുന്നു… അവൾ അടുക്കളയിലേക്ക് ഓടിച്ചെന്നു… പക്ഷെ ‘അമ്മ അവിടെ ഇല്ലായിരുന്നു… അവൾ വീടിലെ എല്ലാ മുറികളിലും ഓടിയിറങ്ങി നോക്കി… ‘അമ്മ അവിടെയൊന്നും ഇല്ല… അവസാനം അവൾ വീടിന്റെ പുറത്തേക്ക് ഇറങ്ങി… വീടിന്റെ ഒതുങ്ങിയ ചെറു മുറ്റത്തിന്റെ ഒരറ്റത്ത് നട്ടുവളർത്തിയിട്ടുള്ള പൂന്തോട്ടങ്ങളിൽ എന്തൊക്കെയോ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു രേണുക… അവിടെ ഉണ്ടായിരുന്ന റോസാച്ചെടികൾ ഒന്നും ഇതുവരെ ഒരു തവണ പോലും മോട്ടിട്ടില്ല… അമ്മയും ആ റോസാച്ചെടികളും തമ്മിൽ എന്തോ വൈരാഗ്യം ഉണ്ട് എന്ന് പറഞ്ഞ് പലപ്പോഴും അമ്മയെ കളിയാക്കാറുള്ളത് അവൾ ഓർത്തു…
പക്ഷെ ‘അമ്മ ഇപ്പോഴും അതിന്റെ പരിപാലനത്തിൽ ആണ്… ഒരു പ്രതീക്ഷയോടെ… രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു… ആ ചെടി അവൾ തന്നെയാണെന്ന് എന്നവൾക്ക് തോന്നി… അടക്കിവക്കാൻ പറ്റാത്ത വികാര തള്ളിച്ചയോടെ അവൾ തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയടുത്തു…
” അമ്മേ…. ” തന്റെ അമ്മയെ വിളിച്ചതും ഓട്ടത്തിൽ കാല് മടങ്ങി അവൾ വീണതും ഒരുമിച്ചായിരുന്നു… രേണുക തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ കുരൽ നിലത്ത് ഇട്ട് ആദിയോടെ ഓടിയടുത്തു… രേഷ്മ നിലത്ത് ഇരുന്ന് തന്റെ കൈമുട്ടിലെ പൊടിയുന്ന ചോരത്തുള്ളികളിൽ നിന്ന് മണ്ണ് തുടച്ചു മാറ്റി…
രേണുക അവളെ വാരിപ്പുണർന്നു… നോക്കി നടക്കാൻ പറഞ്ഞാ കേൾക്കരുത്… എന്നിട്ട് ഇപ്പൊ വീണ് കയ്യും കാലും പൊട്ടിച്ചപ്പോ സമാധാനം ആയില്ലേ നിനക്ക്… രേണുക അവളുടെ കൈകളിൽ മുറിഞ്ഞ ഭാഗത്ത് പതിയെ ഊതി… രേഷ്മ അമ്മയെ ആദരവോടെ നോക്കി…
” അമ്മേ… എനിക്ക് കല്യാണത്തിന് സമ്മതമാണ്… ‘അമ്മ അത് ഉറപ്പിച്ചോ… ആരാണെങ്കിലും കുഴപ്പമില്ല… ”
രേണുകയുടെ കണ്ണുകൾ നിറഞ്ഞു…അവർ തന്റെ മകളെ മുറുകെ പുണർന്നു…
അടക്കാനാവാത്ത വികാരത്തിന്റെ തള്ളിച്ചയിൽ പല ശബ്ദങ്ങളും അവരിൽ നിന്നും പുറത്ത് വന്നു… അങ്ങനെ ആർക്കെങ്കിലും ഒന്നും നിന്നെ കെട്ടിച്ചു കൊടുക്കാൻ പോണില്ല… നീ ഞങ്ങടെ മോളല്ലേ… നിന്നെ കെട്ടാൻ വരുന്നവനും വേണം ഒരു യോഗ്യത… ”
രേഷ്മക്ക് ഒന്നും പറയാൻ കിട്ടാതായി…
അവൾക്ക് ആകെ സാധിക്കുന്നത് കരയുക മാത്രം ആയിരുന്നു… അത് അവൾ തുടർന്നുകൊണ്ടിരുന്നു…