ആഹാ,നിന്നെ കണ്ടില്ലല്ലോന്ന് വിചാരിച്ചു.
നമ്മൾ ഇവിടെയൊക്കെ ഉണ്ട് ഡോക്ടർ.അല്പം തിരക്കിൽ പെട്ടു, കുറച്ച് ഇന്റർവ്യൂ ഒക്കെയായിട്ട്.എച്ച് ആർ ഹെഡ് ആയിപ്പോയില്ലെ.ഇവിടെ ചിലരെപ്പോലെ തോന്നുന്ന വഴിക്ക് പോവാനും കറങ്ങാനും നമ്മുക്കെവിട
സമയം. .. .
കേൾക്കുന്നു എങ്കിലും മൈൻഡ് ചെയ്യാതെ സിസ്റ്റത്തിൽ അല്പം ജോലി ചെയ്യുകയാണ് റിനോഷ്.അർച്ചന ഒന്ന് പാളി നോക്കി.പ്രതികരണം ഒന്നും കാണാതെ,അവൾ അവനെ തോണ്ടിവിളിച്ചു.ഒഴുക്കൻ മട്ടിൽ നോക്കുമ്പോഴുണ്ട് വീർത്തുകെട്ടിയ മുഖവുമായി റിനി കൗണ്ടറിന് മുന്നിൽ തന്നെയുണ്ട്.
ഒന്ന് കണ്ടിട്ട് എത്രായി എന്നറിയുവോ, കറങ്ങിനടക്കുവല്ലേ.ഒന്ന് കാണാൻ വന്നപ്പൊ…..മഗല്ലന്റെ പിന്മുറക്കാരൻ ആണെന്നാ ഭാവം.വല്യ ട്രാവലർ ആണെന്നുള്ള ഭാവവും.അതെങ്ങനാ, വളം വച്ചു കൊടുക്കാൻ ഡോക്ടറും, താളത്തിന് തുള്ളാൻ വീട്ടുകാരും. ഇപ്പൊ എന്റെ ആങ്ങളമാർക്കും അപ്പനും പോലും ഈ പണ്ടാരത്തിനെ മതി.
ഒള്ള കലിപ്പ് മുഴുവൻ അവിടെനിന്ന് കാണിച്ച റിനി ചവിട്ടിക്കുലുക്കി അവിടെനിന്നും പോയി.അർച്ചനയും മറ്റുള്ളവരും ഇതൊക്കെക്കണ്ട്
കൺട്രോൾ പോയി ചിരിക്കുന്നുണ്ട്.
എന്റെ റിനോ,നിനക്കവളെ അറിയില്ലെ.എന്തിനാ വെറുതെ വട്ട് പിടിപ്പിക്കുന്നെ.
ഒരു രസം…..ഈ കാട്ടായം മാത്രേ ഉള്ളു ഡോക്ടർ.കുറച്ച് കഴിഞ്ഞു വിളിക്കും,പൂച്ചയെപ്പോലെ പതുങ്ങി ഇങ്ങ് വരുകയും ചെയ്യും കണ്ടോ.
നീ ഭാഗ്യം ചെയ്തവനാ.അന്ന് നീ ഒരു
നന്മയുടെ പേരിൽ നിന്റെ പ്രണയം വിട്ടുകൊടുത്തു.ഒരു കുടുംബത്തിന്റെ സ്നേഹവും അനുഗ്രഹവും നേടി.
അതിന്റെ ഫലം കിട്ടിയത് റിനിയുടെ രൂപത്തിലും.ചിലത് അങ്ങനാ,ആദ്യ പ്രണയം കിട്ടാതെ പിന്നീട് കിട്ടുന്നത് ഉണ്ടല്ലോ,അതിന് മധുരമേറും…..