ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

സുഹൃത്തുക്കളെപ്പോലെ ആയിരുന്നു. പ്രതേകിച്ചു വൈഗയും റിനോഷും. ട്രെയിനിൽ കിട്ടിയ കുറച്ചു നിമിഷങ്ങളിൽ ഒരു കൊച്ചു സൗഹൃദം അവിടെ ഉടലെടുത്തു.സമൂഹത്തിൽ ആട്ടലുകൾക്ക് നടുവിൽ ജീവിക്കുന്ന തങ്ങളോട് മാന്യമായി ഇടപെട്ടപ്പോൾ അവനോട് തോന്നിയ ബഹുമാനം അതാവാം പിരിയുമ്പോൾ കൈകൾ സ്വീകരിച്ചതും വൈഗ തന്റെ നമ്പർ അവന് നൽകിയതും.ഇനിയൊരു കണ്ടുമുട്ടലൊ,ഒരു മെസ്സേജ് പോലും പ്രതീക്ഷിക്കാതെ തമ്മിൽ പിരിഞ്ഞ നിമിഷം ഭാവിയിൽ ദൃഢമായൊരു സൗഹൃദത്തിന്റെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
*****
രാവിലെ തന്നെ ഡ്യൂട്ടിയിലുണ്ട് റിനോ.
ഡോക്ടർ അർച്ചനക്കൊപ്പം ഫസ്റ്റ് റൗണ്ടസ് നടത്തുകയാണ് അവൻ.
തന്റെ പ്രവർത്തനമേഘലയിൽ വന്നു ചേർന്ന ഉത്തരവാദിത്വങ്ങൾ,ഇന്നവൻ ഒരു ടീം ലീഡർ പൊസിഷനിൽ എത്തി നിൽക്കുന്നു.റീന പോയതിൽ പിന്നെ ആദ്യ സമയങ്ങളിൽ അവന് അല്പം ബുദ്ധിമുട്ടായിരുന്നു.പക്ഷെ അർച്ചന, അവരായിരുന്നു അവന്റെ വഴികാട്ടി. അൻപതിൽ എത്തിനിൽക്കുന്ന പ്രായം.ഇപ്പോഴും ചുറുചുറുക്കോടെ രോഗികൾക്ക് മുന്നിൽ പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുമ്പോൾ ഇപ്പഴും ഇരുപതിന്റ ചെറുപ്പമാണ് അവർക്ക്.
അവന് അവരൊരു അത്ഭുതമായി നിലകൊള്ളുന്നു.ഒരെ ചിന്താഗതി വച്ചു പുലർത്തുന്ന അവർക്ക് അധിക
സമയം വേണ്ടിയിരുന്നില്ല അടുക്കുവാ ൻ.അവന്റെ ഏഴ് വർഷത്തെ പരിചയ
സമ്പത്തിനൊപ്പം അവരുടെ സൗഹൃദവും ദൃഡമായിരുന്നു.അത് ഒരു കുഞ്ഞിന്റെ ജീവന് വെളിച്ചം പകരുന്നതിൽ വരെ എത്തിനിന്നു.
അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്
അതാണിന്ന് ഡോക്ടർ അർച്ചന.

റൗണ്ട് കഴിഞ്ഞു നിൽക്കുമ്പോഴാണ് റിനി അങ്ങോട്ടേക്കെത്തുന്നത്.അതെ റിനി…….റീനക്ക് ശേഷം റിനോഷിന് കിട്ടിയ കൂട്ട്.ഒരു കൂട്ടിമുട്ടലിൽ തുടങ്ങി
അല്പം അസ്വാരസ്യങ്ങളിലൂടെ കടന്ന് അവന്റെ ജീവിതത്തിലേക്ക് പ്രവേശം കണ്ടെത്തിയവൾ.എല്ലാം അറിഞ്ഞു തന്നെ,അവന്റെ വിട്ടുകൊടുത്ത പ്രണയത്തെ മനസിലാക്കി അവന്റെ കുറവുകളിൽ അവന്റെ ശക്തിയായി നിൽക്കുന്നവൾ.”റിനി വർഗീസ്”
പ്ലാത്തോട്ടത്തിൽ വർഗീസ് തരകന്റെ മകൾ.ഇന്നവർ എൻഗേജ്ഡ് ആണ്.
ജോബ് പ്രൊഫൈൽ കോംപ്ലക്സ് പരിഹരിച്ച്,അവനെ അവളോട് ചേർക്കാൻ മുൻകൈ എടുത്തതും ഡോക്ടർ അർച്ചന തന്നെ.അവർ തന്നെ മുൻകൈയ്യെടുത്താണ് പട്ടംപോലെ പറന്നു നടക്കാനുള്ള അവരുടെ തീരുമാനത്തിന് ഒരു വിരാമമിട്ടതും.അഞ്ചു മക്കൾ,പക്ഷെ ഒരെയൊരു പെൺതരിയുടെ ഇഷ്ട്ടം മനസ്സിലാക്കി തരകൻ ഒപ്പം നിന്നതും കാര്യങ്ങൾ വേഗത്തിലാക്കി.വരുന്ന പ്രണയദിനത്തിൽ ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുവാൻ തയ്യാറെടുക്കുന്നവർ……

Leave a Reply

Your email address will not be published. Required fields are marked *