താനെന്താ നവോഥാന നായകനോ സമൂഹത്തെ ഒന്നാകെ മാറ്റിമറിക്കാൻ
അയ്യോ അല്ലെ…മനുഷ്യമനസുകളിൽ
മൂല്യശോഷണം സംഭവിക്കുന്ന ഈ കാലത്ത് ഞാനത് മുറുകെപ്പിടിക്കുന്നു
അത്രേയുള്ളൂ.നിങ്ങളെപ്പോലെ സംസ്കാരസമ്പന്നരെന്ന് സ്വയം ധരിക്കുന്നവർ തമ്മിൽ തല്ലാനും മാറ്റി നിർത്താനും ഓരോ കാരണങ്ങൾ കണ്ടെത്തിക്കൊളും.അത് ജാതിയോ,
നിറമോ,വർഗ്ഗമോ എന്തിന് പറയുന്നു
ലിംഗത്തിന്റെ പേരില് പോലും ചേരി തിരിയുകയും മാറ്റിനിർത്തുകയും ചെയ്യുന്നൊരു സമൂഹം എങ്ങനെ
നന്നാവാനാണ്.എനിക്ക് തോന്നുന്നില്ല.
അതുകൊണ്ടാണ് മഹത്തായ സംസ്കാരവും പാരമ്പര്യവുംമുള്ള
നമ്മുടെ നാട് ചിലസമയം തലകുനിച്ചു നിൽക്കേണ്ടി വരുന്നതും.
കൂടുതൽ പറയാനും കേൾക്കാനും നിൽക്കാതെ അവൻ അയാളിൽ നിന്നും മുഖം തിരിച്ചു.വീണ്ടുമവന്റെ കണ്ണുകൾ പുറത്ത് കാഴ്ച്ചകൾ തേടി നടന്നു.ട്രെയിൻ പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി.ട്രെയിൻ നീങ്ങിത്തുടങ്ങി മുൻപ് കണ്ടവർ ഇറങ്ങുന്നതവൻ
കണ്ടു.അവരെ കടന്നുപോകുമ്പോൾ
അവരുടെ മുഖത്തുനോക്കിയവൻ ചിരിച്ചു.അവർ തിരിച്ചും.
ആ സ്റ്റേഷൻ പിന്നിടുമ്പോൾ തനിക്കു പിന്നിലായി ആ നാമവും മറയുന്നത് അവൻ കണ്ടു”മധുര”ആരോ
മുരടനക്കുന്ന ശബ്ദം കേട്ട റിനോഷ് നോക്കുമ്പോൾ ഭാഗ്യയാണ്.എന്താ എന്നവന്റെ കണ്ണുകളാൽ അവളോടു ചോദിച്ചുകൊണ്ട് പുരികമനക്കി.
താങ്ക്സ്…….
എന്തിന്??
ഒന്നുല്ല,ആരും ഒരിക്കലും ഞങ്ങൾക്ക് വേണ്ടി ഒന്ന് സംസാരിച്ചിട്ടില്ല.പക്ഷെ ഇയാള്,ആദ്യമായിട്ടാ ഇങ്ങനെയൊരു അനുഭവം.