എന്താ തന്റെ പേര്,കുറച്ചു നേരമായി കാര്യമായി ശ്രദ്ധിക്കുന്നുണ്ടല്ലോ?
ഒന്നുമില്ല,സാധാരണ ആരെയെങ്കിലും കമ്പനി കിട്ടാറുണ്ട്.പക്ഷെ ഇന്ന്………..
എനി വെ ഞാൻ റിനോഷ്.
എന്താ തനിക്കും സീറ്റ് മാറാൻ തോന്നുന്നുണ്ടോ…
ഹേയ്….എന്താ കഥ.അല്ല നിങ്ങളുടെ പേര് പറഞ്ഞില്ല.
ഓഹ് സോറി…. ഞാൻ വൈഗ,ഇവൾ ഭാഗ്യ….
നൈസ് നെയിം…………
അവരൊന്ന് സംസാരിച്ചുതുടങ്ങിയ സമയം ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കയറുകയായിരുന്നു.അടുത്തിരുന്ന സ്ത്രീയും മോളും അവനെ ഇരുത്തി നോക്കുന്നുണ്ട്.റിനോഷാവട്ടെ അത് കൂസാക്കാതെ അവരോട് അല്പം സംസാരിക്കാം എന്നുതന്നെ കരുതി.
ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്നതും ചില കച്ചവടക്കാർ ഓടിയടുത്തു.പതിവ് സാധനങ്ങൾ തന്നെ.ചെന മസാലയും
ആയി ഒരാൾ അതുവഴി പോകുന്നത് കണ്ടവൻ അയാളെ വിളിച്ചുനിർത്തി.
തനിക്ക് വാങ്ങിയതിനൊപ്പം അവൻ വൈഗയെയും ഭാഗ്യയെയും ഒപ്പംകൂട്ടി. കൂടെ ചൂട് മസാലാ ടീയും അവരത് നിരസിച്ചു എങ്കിലും നിർബന്ധപൂർവ്വം അവൻ അവർക്കത് വാങ്ങിനൽകി.
അവരുടെ മുഖത്തൊരു തിളക്കമവൻ കണ്ടു.അടുത്തിരിക്കുന്നവർ പരമ പുച്ഛത്തോടെ അവനെ നോക്കി.അത് കൂസാക്കാതെ അവനവർക്കൊപ്പം കൂടി.അവിടേക്കാണ് കൈകൾ കൂട്ടി തട്ടി രണ്ടുമൂന്നുപേർ കടന്നുവന്നത്. അതെ,സമൂഹം അവജ്ഞയോടെ മാറ്റിനിർത്തുന്ന കൂട്ടർ.അവർ ഓരോ ആളെയും തൊട്ടുരുമ്മി അവർക്കു മുന്നിൽ കൈനീട്ടുകയാണ്.ശല്യം ഒഴിവാക്കി വിടാൻ ചിലർ പണം കൊടുത്തു വിടുന്നുണ്ട്.അവരവന്
മുന്നിലും എത്തി.തനിക്കടുത്തിരുന്ന
ആ ചേട്ടൻ പതിയെ പുറകിലേക്ക് വലിയുന്നതവൻ കണ്ടു.ആ കൂടെ വന്നയൊരാൾ അയാളുടെ കയ്യിൽ പിടിച്ചു.അയാൾ തിരിഞ്ഞുനോക്കി.
“ഒന്ന് ചിരിച്ചിട്ടെങ്കിലും ഇല്ലാന്ന് പറഞ്ഞുകൂടെ”