വീഴുമ്പോൾ വെറുപ്പോടെയും തന്നെ പോലുള്ളവരെ നോക്കിക്കാണുന്ന ലോകത്ത് നല്ലൊരു സുഹൃത്തിനെ ലഭിച്ച സന്തോഷമായിരുന്നു അവൾക്ക്.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവളുടെ കൈ തോളിൽ അമർന്നു.
“എന്താ വൈഗ?”
നിന്നോട് എങ്ങനെയാ……ഒരുപാട് സന്തോഷം.എന്റെ ഒരു ആഗ്രഹം ഇന്ന് സാധിച്ചു.താങ്ക്സ്…….
ഹേയ് വൈഗ…. എന്തിനാ നമ്മൾ തമ്മിൽ ഒരു ഫോർമാലിറ്റിയുടെ ആവശ്യം.നമ്മൾ ഫ്രണ്ട്‌സ് അല്ലേടി….
കിക്കറിൽ ചവിട്ടുമ്പോൾ അവളൊന്ന് മുരടനക്കി….
എന്താടോ……?
ഒന്നുമില്ല….സമയം ഏത്രയായിന്നാ ഇവിടെ നിന്നിട്ട്?
പിന്നൊരിക്കൽ തീർച്ചയായും വരും. അധികം ഒന്നും ആയില്ലല്ലോ.രണ്ടു കഴിഞ്ഞല്ലെയുള്ളൂ.ചെല്ലട്ടെ,എന്നിട്ട് വേണം ഒന്ന് ക്ഷീണം മാറ്റി ഒരു നാല് ദിവസം അവധിയും പറഞ്ഞു ഷിംല പിടിക്കാൻ…………… അവളെയൊന്ന് നോക്കി ചെറുങ്ങനെ തലയും ആട്ടി അവൻ ആ ഇരുളിലേക്ക് മറഞ്ഞു.
അവൾ തന്റെ റൂമിലേക്കും.ഇരുളിനെ കീറിമുറിച്ചുള്ള യാത്രയിൽ അവന്റെ മനസ്സവനോട് പറയുന്നുണ്ടായിരുന്നു
ആ വാചകം.
പണ്ടൊരു രാജാവ് പറഞ്ഞതുപോലെ
“…..ദൈവത്തിന്റെ വികൃതികൾ…….”
എങ്കിലും അവരും ആഗ്രഹിക്കുന്നു,
അന്തസായി ജീവിക്കണമെന്ന്
കൊതിക്കുന്നു……….
❤ അവസാനിച്ചു ❤
ആൽബി