ഹേയ് ഒന്നുമില്ല വൈഗ….. ചിലപ്പോൾ പ്രണയം അങ്ങനെയാണ്.ആഗ്രഹിച്ച പ്രണയം കിട്ടില്ല.പ്രതീക്ഷിക്കാതെ ഒന്ന് കിട്ടുകയും ചെയ്യും,എന്റെ റിനിയെ പോലെ.
“പറഞ്ഞു തീർന്നില്ല അവളാ,
റീന……..ആദ്യം പറഞ്ഞ കക്ഷി.ഒന്ന് നിക്ക്,സംസാരിക്കട്ടെ…..” ഫോൺ ബെല്ലടിക്കുന്നതു കേട്ട് അതും നോക്കി അവൻ തുടർന്നു.
അവൻ ഫോണുമായി അല്പം ദൂരെക്ക് പോയി.തിരികെയെത്തുമ്പോൾ ഒരു ചോദ്യം കണ്ണുകളിൽ ഒളിപ്പിച്ചു വൈഗ അവന്റെ മുന്നിൽ നിന്നു.
ഒന്നുമില്ല വൈഗ….അവൾ നാട്ടിലുണ്ട്.
ഞങ്ങൾ പിരിഞ്ഞു എങ്കിലും അവളും ആ കുടുംബവുമായി ഇപ്പഴും നല്ല രസത്തിലാടൊ.ഇതിപ്പോ അവളുടെ ഒരു ഗ്രാൻഡ് പാ ഉണ്ട്,വൺ ഓഫ് മൈ ഡിയറെസ്റ്റ് ഫ്രണ്ട്.എ സെവന്റി ഇയർ യങ് മാൻ.ഒന്ന് കാണണമെന്ന്.
ഇടക്ക് ഒരു കൂടിക്കാഴ്ച്ച ഉള്ളതാണെ. ഇപ്പൊ കുറച്ചായി അതുവഴി പോയിട്ട്. അതാ ഇപ്പൊ ഇങ്ങനെയൊരു കാൾ.
ഇതിനും വേണം ഒരു ഭാഗ്യം.യു ആർ സൊ ലക്കി.
ഭാഗ്യം,ശ്വാസം നിൽക്കുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലെ വൈഗ.
നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ആളല്ല.അപ്പൊ എങ്ങനാ,ഇനിയെന്താ പ്ലാൻ.ഇവിടെയിങ്ങനെ നിന്നാൽ മതിയോ….. പോവണ്ടേ?
മ്മ്മ്…….. അവനൊന്നു മൂളുക മാത്രം ചെയ്തുകൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു.തൊട്ടു പിന്നാലെ അത് വാങ്ങി മണ്ണിൽ ചവിട്ടിയരച്ചുകൊണ്ട് അവളും നിന്നു….. അവളെയവൻ ഒന്ന് നോക്കി….
വലി അല്പം കൂടുതലാണ്,കുറച്ചേ പറ്റു അല്പം സ്വാതന്ത്ര്യം എടുത്തു തന്നെ അവൾ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
അവൻ വൈഗയെയും കൂട്ടി യാത്ര തുടർന്നു.നൈനിറ്റാളിന്റെ സൗന്ദര്യം മുഴുവൻ അവളെ അനുഭവിപ്പിച്ച
ശേഷം റൂമിനുമുന്നിൽ വിടുമ്പോൾ
ഒരു ദിവസം കൂടി പിന്നിട്ടിരുന്നു.
ഒരാഗ്രഹം നിറവേറിയ സംതൃപ്തി അവനവളിൽ കണ്ടു.രാത്രിയിൽ കണ്ണിൽ കാമം നിറച്ചും,പകൽ വെട്ടം