കൈക്കുപിടിച്ചു കൊണ്ടുപോകുമ്പൊ
അവൾ വിടുവിക്കാൻ ശ്രമിച്ചു,പക്ഷെ അവന്റെ മുന്നിൽ അറിയാതെയവൾ വഴങ്ങിപ്പൊയി.കുളിച്ച് പുറത്തേക്ക് ഇറങ്ങിയ മാലിനി അവരെ നോക്കി ചിരിക്കുമ്പോൾ അവന്റെ ബുള്ളറ്റ് മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.
ബുള്ളറ്റിൽ അവന്റെ തോളിൽ പിടിച്ചു യാത്ര ചെയ്യുമ്പോൾ തന്നെപ്പോലെ ഉള്ളവരെ മാറ്റിനിർത്തുന്നവരുടെ
കൂട്ടത്തിൽ ഒപ്പം ചേർത്തുനിർത്തുന്ന
ചിലരും ഉണ്ടെന്നവൾ അവനിലൂടെ മനസിലാക്കുകയായിരുന്നു.അവൾ അവനോട് ചേർന്നിരുന്നു.അവരുടെ അകലം വീണ്ടും കുറയുകയായിരുന്നു
*****
നൈനിറ്റാൾ തടാകത്തിന്റെ തീരത്ത് ആ ഓളപ്പരപ്പിലേക്ക് നോക്കി അവർ നിന്നു.ആ തണുപ്പിൽ കൈകൾ കൂട്ടി തിരുമ്മി ആ ജലാശയത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്ന അവനെ അവളങ്ങനെ നോക്കിനിന്നു.
റിനോഷ്……….
എന്താ വൈഗ….. തനിക്കെന്തോ ചോദിക്കാനുണ്ട് അല്ലെ?
മ്മ്മ്,ഒരു സ്ത്രീ മനസ്സ് ഉള്ളതിനാൽ ആവാം,എന്റെ ഒരു തോന്നലാണ്.ഈ
തീരത്തിനൊരു പ്രണയകഥ പറയാൻ ഉണ്ട്.എന്താ ശരിയല്ലെ…….
എന്താ അങ്ങനെ തോന്നാൻ……
ചുരുങ്ങിയ കാലത്തെ പരിചയമെ ഉള്ളു.എങ്കിലും ആ മനസെനിക്ക് അറിയാം.ആരാ ആള്?എവിടാ ഇപ്പൊ
റീന…..പ്രണയം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ.പ്രണയം എന്റെ മനസ്സ് നിറയെ അനുഭവമാക്കിയവൾ.ഇപ്പൊ
അങ്ങ് ടൊറന്റോയിൽ ഭർത്താവും കുഞ്ഞുമൊക്കെയായി സ്വസ്ഥം.
എന്താടാ അത് പറയുമ്പോൾ ഒരു ഇടർച്ച……..