അവൾ പൂർത്തിയാക്കുന്നതിനു മുമ്പ് അവന്റെ കൈകൾ അവളെ തടഞ്ഞു
“സമൂഹം ഏത്ര മാറ്റി നിർത്തിയാലും എന്തുതന്നെ പേരിട്ടു വിളിച്ചാലും,നീ എന്ന വ്യക്തിയെ എനിക്കറിയാം.നീ നിന്റെ വ്യക്തിത്വത്തിൽ ഉറച്ചുനിന്ന് മുന്നോട്ട് പോവുക.ഒരുക്കൽ നിന്റെ ലക്ഷ്യം,നിന്റെ ആഗ്രഹങ്ങൾ ഒക്കെ നിന്റെ കയ്യിലൊതുങ്ങും.
പറയാൻ എളുപ്പമാണ്,പക്ഷെ……
ഒരു ചൊല്ലുണ്ട് വൈഗ……..”യുവർ ഡിസൈർ ഫോർ സക്സസ് ഷുഡ് ബി ഗ്രെയ്റ്റർ ദാൻ യുവർ ഫിയർ ഓഫ് ഫെയ്ലർ”……..ഒന്ന് ഓർത്തു വച്ചാൽ നന്ന്.
നീ വീണ്ടും ഫിലോസഫി തുടങ്ങിയൊ,
ഒന്നുല്ലേലും കേൾക്കാൻ രസമുണ്ട്.
അവർ സംസാരിച്ചു നിൽക്കവെ പുറത്തൊരു കാർ വന്നുനിന്നു.”ആഹ് അവൾ വന്നുന്നാ തോന്നണേ”വൈഗ അത് പറയുമ്പോഴേക്കും വാതിൽ തുറന്ന് മാലിനി അകത്തെക്കെത്തി. അപ്പോഴും ഭാഗ്യ നല്ല ഉറക്കത്തിലും.
അവസാനം കുപ്പിയിലിരുന്ന അല്പം മദ്യം ഒറ്റവലിക്കുതീർത്ത റിനോഷ് അവളെയൊന്ന് നോക്കി…..
എന്താടാ ഇങ്ങനെ നോക്കുന്നെ.
ആദ്യം കാണുന്നതുപോലെ……
ഒന്ന് ചോദിക്കട്ടെ……
ചോദിക്ക്……. കേൾക്കട്ടെ…..
അല്ലെ വേണ്ട……തല്ക്കാലം ആദ്യം പറഞ്ഞ ആഗ്രഹം സാധിച്ചു തരട്ടെ, വരുന്നോ ഒരു ബൈക്ക് റൈഡ്,
എന്റെ പിറകിലിരുന്ന്.നേരെ നൈനിറ്റാൾ,ആ നദിയുടെ കരയിൽ നിൽക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആടോ.ചിലപ്പൊ
എന്നിലെ പ്രണയം കൂടുതൽ ജ്വാലിച്ചു നിൽക്കുന്നത് അതിന്റെ തീരത്താവാം
എന്തോ അവിടെ നിൽക്കുമ്പോൾ ലോകം കണ്മുന്നിൽ മായാജാലം വിരിയിക്കുന്ന പ്രതീതിയാ…ലോകം കൈക്കുമ്പിളിൽ നിറയുന്നതു പോലെ
ഓഹ് ഇത് വല്ലാത്തൊരു വട്ട് തന്നെ….
“വാ..വന്ന് കേറ്,തന്റെ ആഗ്രഹം ഇന്ന് സാധിച്ചിട്ടു തന്നെ കാര്യം”അവൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി.