എത്രയൊക്കെ നന്നായി ജീവിക്കാൻ ശ്രമിച്ചാലും സമൂഹം മാറ്റിനിർത്തിയാൽ എങ്ങനെ കഴിയും.
വഴിവക്കിലൊന്ന് തലചുറ്റി വീണാൽ
പോലും ആരും തിരിഞ്ഞു നോക്കില്ല.
ഒന്നും വേണ്ട വെറുപ്പോടെ നോക്കുന്നതിന് പകരം ഒരു പുഞ്ചിരി എങ്കിലും തന്നൂടെ.
എങ്ങനെ കഴിയുന്നു വൈഗ നിനക്ക്
ജീവിതം അങ്ങനെ ആയിപ്പോയി. 14. വയസിൽ എന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞപ്പോ,എന്താ പറയുക അതുപോലെ ജീവിച്ചു തുടങ്ങിയപ്പൊ
കേൾക്കാൻ തുടങ്ങിയതാ ഇത്തരം കുത്തുവാക്കുകൾ.ആദ്യം കൂട്ടുകാരും പിന്നെ വീട്ടുകാരും ചേർന്നുള്ള ശകാരവും കളിയാക്കലുകളും കേട്ട് മനസ്സ് തളർന്നിട്ടുണ്ട്.പഠിക്കാൻ മോശമായിട്ടല്ല,അങ്ങനെ ഒരവസ്ഥ നിൽക്കെ വീട്ടുകാരും കൈവിട്ടു,
അങ്ങനെ ഡിഗ്രി പകുതിക്ക് വച്ചു പഠിപ്പും നിന്നു.ഒരു സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ അച്ഛന്റെ വക ആക്രോശം,ആണിനെപ്പോലെ ജീവിക്കുന്നെങ്കിൽ കേറിയാമതിന്ന്.
അമ്മ വാതിൽ കൊട്ടിയടച്ചു.അന്ന് വീടുവിട്ടിറങ്ങിയതാ.എന്നിലെ സത്വം തിരിച്ചറിഞ്ഞതുകൊണ്ട്,പുരുഷ ശരീരത്തിനുള്ളിൽ ഒരു സ്ത്രീമനസ്സ് ഉള്ളതുകൊണ്ട് കുറച്ചു കൂട്ടുകാരെ കിട്ടി.പിന്നുള്ള ജീവിതം അവരുടെ കൂടെ ആയി.ഞങ്ങളെ തേടിയും ആവശ്യക്കാരെത്തി.ഇരുളിന്റെ മറവിൽ സ്നേഹം വാരി വിതറുകയും വെളിച്ചത്തിൽ കാണുമ്പോൾ വെറുപ്പ് കാട്ടി,ആട്ടിപ്പായിക്കുന്ന പ്രബുദ്ധരായ
സമൂഹം.ആ മാന്യവ്യക്തികൾക്ക് കിട്ടുന്നത്തിന്റെ ഒരംശം പരിഗണന കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചിട്ടുണ്ട്.
വൈഗ,ഈ ആഗ്രഹങ്ങളും അടക്കി
വച്ച് എത്രനാൾ മുന്നോട്ട് പോകും?
ആഗ്രഹങ്ങൾ,ഒരുപാടുണ്ട് റിനോഷ്. ഒരു പുരുഷനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യണം എന്ന് തുടങ്ങി,സമൂഹം അംഗീകരിച്ചു ഒരു സ്ത്രീയായി മാന്യതയോടെ ജീവിതം നയിക്കാൻ.അന്തസോടെ ജോലി ചെയ്തു തലയുയർത്തി നിൽക്കാൻ.
പക്ഷെ,ഞങ്ങൾ വെറും………