ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

കാര്യം മനസിലായി…..ഇല്ലടാ പെട്ടെന്ന് വരും.

എന്തിനാടാ ഇനീം,ഇപ്പൊ ബ്യുട്ടിക്കും
സ്റ്റിച്ചിങ്ങും ഒക്കെയുണ്ടല്ലോ.

നീയിത് എന്തറിഞ്ഞിട്ടാ റിനോഷ്.
അറിയാല്ലോ കാര്യങ്ങളൊക്കെ.മാസം ഒന്ന് തട്ടീം മുട്ടീം പോണേൽ ചിലവ് എത്രയാന്നാ.അതും ഇതുപോലെ ഒരു സിറ്റിയിൽ.നിനക്ക് ഒന്നുമറിയണ്ട ശമ്പളം ഇഷ്ട്ടത്തിനു ചിലവിടാം,അമ്മ
ചോദിക്കില്ലല്ലോ,ഇള്ളക്കുട്ടിയല്ലെ.
താമസിക്കാൻ ചിലവില്ല.ഭക്ഷണം നോക്കിയാൽ മതി.പക്ഷെ ഇവിടെ,
ഇതിനുണ്ട് മോനെ മാസം 12000 വാടക.വീട്ടുചിലവ് അത് വേറെ. കൂടാതെ കറന്റ്‌,വെള്ളം,ഗ്യാസ്
സിലിണ്ടർ ഒക്കെ കൂടെ മാസം 20000 അടുത്ത് വരും.ഒന്ന് പുറത്ത് പോണേലും വേണം അല്പമൊക്കെ കയ്യിൽ.പബ്ലിക് ട്രാൻസ്‌പോർടെഷൻ പലപ്പോഴും ഉപകാരപ്പെടാറില്ല.സ്ഥിരം അവഗണനകൾ തന്നെ കാരണം.
അവിടെയും ചിലവാണ്……..പിന്നെ ഞങ്ങളുടെ ബ്യുട്ടിക്ക്,അതിന്റെ വക
ചിലവുകൾ വേറെ.വാടകയും മറ്റും.

ജീവിക്കാൻ വേണ്ടിയാ അങ്ങനെ ഒരു
സംരംഭം തുടങ്ങിയത്.
കയ്യിലുണ്ടായിരുന്നതും, തെണ്ടിക്കിട്ടിയതും ഒക്കെ അതിലുണ്ട്
തുറന്നു വക്കുന്നു എന്നെയുള്ളൂ.വല്യ മെച്ചമൊന്നും ഉണ്ടായിട്ടല്ല.തൊഴില് ചെയ്തു അല്പം ഭക്ഷണം കഴിക്കാൻ ഉള്ള കൊതി.അതിനും ഈ സമൂഹം സമ്മതിച്ചു തരില്ലെന്ന് വച്ചാൽ എന്താ ചെയ്യുക.ഞങ്ങളായതുകൊണ്ട് മാത്രം കയറാൻ മടിക്കുന്നവരാ അധികവും.വല്ലപ്പോഴും ചിലർ വരും നിവൃത്തിയില്ലാതെ.അതാണ്‌ അവിടെ ഉള്ളൊരു വരുമാനം.ഈ പരിസരത്ത് വേറെ ഒരെണ്ണം ഉണ്ടായിട്ടല്ല,ഞങ്ങൾ അല്ലെ നടത്തുന്നത്,അതുകൊണ്ടുള്ള
അപകർഷത.ഞങ്ങളിവിടെ മൂന്ന് പേരാ,മാസം ഒരാൾക്ക് എല്ലാംകൂടെ വേണം,പേർസണൽ ചിലവുൾപ്പടെ ചുരുങ്ങിയത് 12000 രൂപ.അത്‌ മാന്യമായി നോക്കീട്ട് കിട്ടാതെവന്നാൽ വേറെ എന്താ ഒരു വഴി,ഇടക്ക് വീണ്ടും
തെരുവിലേക്കിറങ്ങേണ്ടി വരുന്നു.
ഒരു ലൈംഗിക തൊഴിലാളിയുടെ കുപ്പായം ധരിക്കേണ്ടി വരുന്നു.എന്റെ അവസ്ഥയും ഇതൊക്കെത്തന്നെയാ.

Leave a Reply

Your email address will not be published. Required fields are marked *