ഒരു ഭംഗിവാക്കിനു വേണമെങ്കിൽ അങ്ങനെ പറഞ്ഞാശ്വസിക്കാം.
അല്ലാതെ……. ഈ സമൂഹത്തിന്റെ ചിന്താഗതികൾ അങ്ങനെയൊന്നും മാറില്ല മോനെ.മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും എതിരെ നിക്കാനും
ഒരുപറ്റം തന്നെ കാണും.
ആഹാ നീയിടെ നിൽക്കുവാ റിനോഷ്
ഞാൻ വെറുതെ അമ്മയുമായി……..
എന്താ വൈഗ?
അവിടെ നോക്കിയിട്ട് കണ്ടില്ല.നിക്ക് ഞാൻ ദാ വരുന്നു.
വൈഗ അകത്തേക്ക് ഓടി.തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു ചെറിയ സെറ്റപ്പിനുള്ള സാധനവുമുണ്ട്.”റിനോ
തത്കാലം നിന്റെ ബ്രാൻഡ് അല്ലടാ, അത് ഞാൻ തങ്ങില്ല.ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ”ആദ്യമെ തന്നെ ക്ഷമയും പറഞ്ഞു വൈഗ അവനായി ഡ്രിങ്ക് പകർന്നു.ഒപ്പം അവളും മാ ജി യും.
വലിയ വിഭവങ്ങൾ ഒന്നുമില്ലാതെ ഭക്ഷണവും കഴിഞ്ഞു അഥിതികൾ പതിയെ യാത്രയായി.ഇറങ്ങുമ്പോൾ മാജി അവനെ തന്റെ നെഞ്ചോടു ചേർത്ത് നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു.ഒരു മകനോടുള്ള സ്നേഹം അതിലുള്ളയായി അവന് തോന്നി.അവനെ വാത്സല്യപൂർവ്വം നോക്കി ഒരു തലോടലോടെ അവിടെ നിന്നും ഇറങ്ങുമ്പോൾ,തങ്ങളെയും അംഗീകരിക്കുന്ന ചില മനസുകൾ ഉണ്ടെന്നുള്ള സന്തോഷം അവരുടെ മുഖത്തവൻ കണ്ടു.
വൈഗ നീറ്റായിട്ട് ഒരെണ്ണം ഒഴിച്ചേ, ഒന്നാറിത്തണുക്കട്ടെ….
ഫുൾ ഫോമിൽ ആണല്ലോ,ഇതിപ്പോ എത്രയാണെന്ന് വച്ചാ.
മൂന്നെണ്ണം അല്ലെ ആയുള്ളൂ.ഇല്ലേൽ വാങ്ങിക്കാം.
അയ്യോ വേണ്ട……നീ വാ…
അവൾക്കൊപ്പം പതിയെ ലഹരിയും നുണഞ്ഞു നിൽക്കുന്ന സമയം.മണി പത്തുകഴിഞ്ഞു.’വൈഗാ എവിടെയാ’