വൈഗ………അവൾ?
അവൾ അവിടെയല്പം പാചകത്തിൽ ആണ്.തന്റെ സുഹൃത്തിനെ തന്നാൽ കഴിയും വിധം സൽക്കരിക്കാൻ ഓടി നടക്കുന്നു.ഒരു സഹോദരനെ കിട്ടിയ സന്തോഷം ആ മുഖത്തുണ്ട്.
മ്മ്മ്, അവനൊന്നു മൂളിക്കൊണ്ട് ഒരു പുകയെടുത്തു.
എന്തുപറ്റി മോന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു
ഹേയ് ഒന്നുല്ലമ്മാ….അല്ല മാ ജി…..
“ആദ്യമായി ഒരാൾ അങ്ങനെ അമ്മ എന്ന് തികച്ചും.അങ്ങനെ തന്നെ മതി”
അവരുടെ കണ്ണ് നിറഞ്ഞോ എന്നവന് തോന്നിപ്പോയി.
മോൻ കാര്യം പറഞ്ഞില്ലല്ലോ?
ഒന്നുല്ല,ചിലതൊക്കെ കേട്ടപ്പോൾ അറിയാതെ…….
നല്ല മനസ്സുകൾക്കെ അങ്ങനെ പറ്റു. മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കു.ഞങ്ങളുടെ കാര്യം തന്നെ നോക്ക്,പലരുടെയും ആട്ടും തുപ്പും കേട്ട്….പലർക്കും തല ചായ്ക്കാൻ ഒരിടം…….വഴിവക്കിലാ ഞങ്ങളിൽ ഭൂരിഭാഗവും.ഒരുനേരത്തെ ഭക്ഷണം അതിനുപോലും ബുദ്ധിമുട്ടുന്നു.ഒരു ജീവനാണ് എന്നൊരു പരിഗണന പോലും ആരും തരാറില്ല.അപൂർവം മോനെപ്പോലെ ചിലരല്ലാതെ.ഒന്ന് പൊതു സ്ഥലത്ത് ഇറങ്ങിനടക്കാൻ, ഒരസുഖം വന്നാൽ ഒന്ന് കാണിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാ.ഒന്നും വേണ്ട…
പൊതു സ്ഥലത്തുള്ള ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻ പോലും പലരുടേം ആട്ടും തുപ്പും പരിഹാസങ്ങളും കേൾക്കണം.
ഞങ്ങൾ പിന്നെ ഇങ്ങനെ ആയില്ല എങ്കിലേ അത്ഭുതമുള്ളൂ.ഞങ്ങളിലെ മാറ്റം ഉൾക്കൊള്ളാൻ ശ്രമിക്കാറില്ല,
ഒരാളും.തങ്ങളിലെ മാറ്റം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു വരുന്ന സമയം വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളിയിരിക്കും.പിന്നെ ആർക്കും വേണ്ട.ഒന്ന് മനസിലാക്കി കൂടെ ചേർത്തു നിർത്താൻ ആരും ഇല്ലാത്തവരാ ഞങ്ങൾ.അങ്ങനെ ആയിരുന്നേൽ ഞങ്ങളും മാന്യമായി ജീവിച്ചേനെ.സ്വന്തം കുടുംബത്തിന് വേണ്ടെങ്കിൽ സമൂഹവും വിലതരില്ല.
ഒന്ന് ചിന്തിച്ചു നോക്ക് ഞങ്ങളുടെ തെറ്റുകൊണ്ടാണോ ഞങ്ങളിങ്ങനെ ആർക്കും വേണ്ടാത്തവരായെ.പണ്ട് ഏതൊ രാജാവ് പറഞ്ഞതുപോലെ “ദൈവത്തിന്റെ വികൃതികൾ”
ഒക്കെ ഒരിക്കൽ ശരിയാകും.