ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Posted by

ക്ഷണപ്രകാരം റിനോഷ് വൈഗയുടെ വീട്ടിലെത്തി.സന്ധ്യമയങ്ങിയ സമയം.
കാലിൽ ബാൻഡേജും കയ്യിൽ ആം ബാഗും തൂക്കി ഭാഗ്യ വിശ്രമിക്കുന്നു.
അവളെ കാണാൻ വന്നിരിക്കുന്നവർ വേറെയും.മാലിനി വന്നവരുടെ കാര്യം നോക്കി ഓടിനടക്കുകയാണ്.ഇടക്ക് അവനെ കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് അവനരികിലെത്തി,അവനെ മുറിയിലേക്ക് കൈപിടിച്ച് കയറ്റിയ മാലിനിയെക്കണ്ട് അവിടെയുള്ളവർ സാകൂതം നോക്കിനിന്നു.അവൻ ആ ചുറ്റുപാടും ഒന്ന് നോക്കി.ഒരു ചെറിയ
ലിവിങ് റൂം,ചെറിയ അടുക്കളയും ഒരു ബെഡ്‌റൂമും കോമൺ ടോയ്ലറ്റും അടങ്ങുന്ന വലിയ സൗകര്യമൊന്നും ഇല്ലാത്ത അപ്പാർട്ട്മെന്റ്.ചെറിയൊരു ബാൽക്കണിയുണ്ട് ബെഡ്‌റൂമിനോട്‌ ചേർന്നുതന്നെ.ഇവിടെയാണ്‌ വൈഗ,
മാലിനിക്കും ഭാഗ്യക്കുമൊപ്പം താമസം അവിടെയുള്ളവരെ കൂടാതെ ആരോ വേറെയും ഉണ്ട്.

മാ ജി,ഞങ്ങൾ പറഞ്ഞില്ലേ റിനോഷ്.
ഇതാണ് ആള്.

ആളെ മനസിലാവാതെ അവൻ നോക്കിനിന്നു.അപ്പോൾ അല്പം പ്രായം തോന്നിക്കുന്ന സ്ത്രീ അവനരികിൽ വന്നു.”ആരാണെന്ന് ചിന്തിക്കുന്നു അല്ലെ.ഞാൻ തേജസ്വിനി.ഇവരുടെ മാ ജി.എനിക്കിവർ മക്കളും”

“ഞാൻ പറഞ്ഞിട്ടില്ലേ റിനോഷ്………
ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച്,
ഞങ്ങളുടെ ഗുരുവിനെക്കുറിച്ച്.ആ പറഞ്ഞ വ്യക്തിയാണിത്.ഞങ്ങളുടെ ഒക്കെ മാ ജി”അവന്റെ മുഖത്തെ സംശയങ്ങൾ തീർത്തത് വൈഗയുടെ വാക്കുകളായിരുന്നു.അവൻ അവരെ നോക്കി കൈകൂപ്പി,അവർ തിരിച്ചും.
അവർക്കൊരു സഹോദരനെക്കിട്ടിയ
പ്രതീതിയായിരുന്നു.വിശേഷങ്ങൾ തിരക്കുവാൻ ഉത്സാഹപ്പെടുന്നു.ഒപ്പം മാലിനി അവനെ സൽക്കരിക്കുന്ന തിരക്കിലും.അവൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തും കുശലാന്വേഷണം നടത്തിയും അവർക്കൊപ്പം ചേർന്നു.അവരോട് സംസാരിക്കുമ്പോൾ,ചിരിച്ചുകൊണ്ട് അവരുടെ വേദനകൾ പങ്കിടുമ്പോൾ
തനിക്ക് കിട്ടിയ നല്ലതിനെ ഓർത്ത് അവൻ ആർക്കൊക്കെയൊ നന്ദി പറയുന്നുണ്ടായിരുന്നു.തനിക്കൊന്നും ഇവർ അനുഭവിക്കുന്നതിന്റെ നൂറിൽ ഒന്നുപോലും അറിയേണ്ടി വന്നിട്ടില്ല എന്നവൻ ഓർത്തു.

ഇതൊക്കെ കേട്ട് അറിയാതെ കണ്ണു നിറഞ്ഞ അവൻ പതിയെ പുറത്ത് ബാൽക്കണിയിലേക്ക് നിന്നു.ഒരു സിഗരറ്റ് കൊളുത്തുമ്പോൾ അവന് അരികിലായി ആരോ നിൽക്കുന്നത് അറിഞ്ഞ അവൻ നോക്കുമ്പോൾ ദൂരേക്ക് നോക്കിനിൽക്കുന്നു മാ ജി

Leave a Reply

Your email address will not be published. Required fields are marked *