*****
ഒരു പ്രശ്നം ഒഴിഞ്ഞതിന്റെ ആശ്വാസം വൈഗയിൽ കണ്ടു.
അവന്റെ പ്രസൻസ് വൈഗക്ക് ഒരു ആശ്വാസമായിരുന്നു.അവർ കൂടുതൽ സംസാരിച്ചു തുടങ്ങി.ഡ്യൂട്ടി
ഇല്ലാത്ത സമയം പോലും ഇടാക്ക് അവന്റെ നോട്ടം ഭാഗ്യയിൽ എത്തി.
ആ മുത്തശിയും അവരോടടുത്തു. ഒന്ന് മിണ്ടാൻ ആളെ കിട്ടിയ സന്തോഷം.അവരുടെ കഥയും മറിച്ചല്ല.രണ്ട് മക്കൾ.ഒരു മോനും മോളും.സർക്കാർ ഉദ്യോഗസ്ഥർ.
വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചു.പറന്നു തുടങ്ങിയപ്പോൾ അവരെ മറന്നു.
ഭർത്താവ് മരിച്ചപ്പോൾ പോയത് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനുള്ള അവസരം കൂടിയായിരുന്നു.ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്ത മക്കൾ….. അവർ പറയുന്നത് കേട്ടുനിന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.മകനും ഭാര്യയും ഉലകം ചുറ്റി നടക്കുമ്പോൾ ഇല്ലാത്ത അസുഖം പറഞ്ഞു അഡ്മിറ്റ് ചെയ്യും.ഗവണ്മെന്റ് വക ക്ലെയിം ഉള്ളതുകൊണ്ട് അതും കഴിച്ചിൽ.വരുന്നതുവരെ അവരീ ആശുപത്രിയിൽ……..
പ്രായമായവർ ആഗ്രഹിക്കും മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം അല്പം സമയം ചിലവിടാൻ.കൂടുതൽ അവർ ഒട്ടും ആഗ്രഹിക്കാറില്ല.
നമ്മുടെ സ്നേഹസാമിപ്യം ഒഴികെ.
ഈ കഥ കേട്ടിരിക്കുമ്പോൾ റിനോഷ് ഓർത്തത് ബാപ്പുവിന്റെ ഈ വാക്കുകളായിരുന്നു.
*****
ഡിസ്ചാർജ് കിട്ടി ഭാഗ്യ പോകുമ്പോൾ ആ സൗഹൃദം ദൃഡമായിരുന്നു.ചിലർ വിചാരിക്കും ഏതാനും ദിവസം കൊണ്ട് പറ്റുമോ എന്ന്.ബന്ധങ്ങൾ ചിലത് അങ്ങനെയുമുണ്ട്.അല്ലെങ്കിൽ
ചില നിമിത്തങ്ങളാവാം.
യാത്ര പറഞ്ഞു പോകുമ്പോൾ അവനെ അഥിതിയായി ക്ഷണിക്കാൻ വൈഗ മറന്നിരുന്നില്ല.ഒരു സുഹൃത്ത് അവൾക്കുണ്ട് എന്ന സന്തോഷത്തിൽ വീണ്ടും ഒരു ആശുപത്രി വാസം ഉണ്ടാവരുത് എന്ന
പ്രാർത്ഥനയോടെ അവർ വീട്ടിലേക്ക് യാത്രയായി.
*****