സുഗുണയുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ഒന്നാമത്തെ ആരോപണം.ഒരു അഴിഞ്ഞാട്ടക്കാരി എന്നധിക്ഷെപിച്ചു എന്നത് രണ്ടാമത്തേതും.
റിനി എന്നാൽ തുടങ്ങാം.എച് ആർ ഹെഡ് എന്ന നിലക്ക് ഇതിൽ എന്ത് നടപടി എടുക്കാം.
അത് സർ,തെറ്റ് ആര് ചെയ്താലും പണിഷ്മെന്റ് കൊടുക്കണം.നീതി തുല്യമായി കിട്ടണം.നടപടി ഫോർവേഡ് ചെയ്യുക.ഞാൻ ആക്ട് ചെയ്യാം.
കൂടുതൽ ചോദ്യം ഉണ്ടായില്ല.സി സി ടി വി ദൃശ്യവും അതിനൊപ്പമുള്ള സൗണ്ട് റെക്കോർഡർ പിടിച്ച ശബ്ദശകലവും മതിയായിരുന്നു അവനെതിരെ.അവനെ ടെർമിനേറ്റ് ചെയ്യാം എന്ന് തീരുമാനമായി.ഭാവി നടപടിക്കായി എച് ആറിന് വിട്ടു.
സുഗുണയുടെ മുഖത്ത് എന്തോ നേടിയ തിളക്കം.വിജയിച്ച ഭാവം. അവൾ ചിരിച്ചു.
റിനി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
സുഗുണ അവളെ ഒന്ന് നോക്കി.
“എടി നിന്റെ കാമുകന് നീ തന്നെ ടെർമിനേഷൻ ലെറ്റർ കൊടുക്കുന്നു.
സന്തോഷം മോളെ”
എടി പുല്ലേ,ഇവനെ നിന്റെ വലയിൽ കിട്ടാഞ്ഞതിന്റെ ചൊറുക്കാണ് നിനക്ക്.അതെനിക്കറിയാം.എനിക്കും ഇവനും ജീവിക്കാൻ ഈ ജോലിയുടെ ആവശ്യവും ഇല്ല.അതിനൊള്ള മൊതല് ഞങ്ങടെ കുടുംബത്തിൽ ഉണ്ട്.മോള് ചെല്ല്.
റീന,നിന്റെ ഫ്രസ്‌ട്രേഷൻ തീർക്കാൻ ഇതല്ല സ്ഥലം.ഡു യുവർ ഡ്യൂട്ടി.
യെസ് സർ………
അവൾ ഡോർ തുറന്നതും ഡോക്ടർ നരേഷ് അകത്തേക്ക് കയറിയതും ഒരുമിച്ച്.പോകാൻ തുടങ്ങിയ റിനിയെ
അദ്ദേഹം തടഞ്ഞു.”സൂപ്രണ്ട് സാറെ എന്താ ഇവിടെയൊരു മീറ്റിംഗ്”
എന്താ ഡോക്ടർ നരേഷ് ഇതുവഴി. പതിവില്ലാത്തതാണല്ലോ.
പതിവില്ലാത്തത് നടക്കുമ്പോൾ വന്നല്ലെ പറ്റു.
പതിവുള്ളതാണ് നരേഷ്.തെറ്റ് ചെയ്തോ ശിക്ഷ കിട്ടും.