അവരുടെ സംസാരത്തെ ഖണ്ടിചു കൊണ്ട് ഫോൺ ബെല്ലടിച്ചു.താഴെ എമർജൻസിയിൽ നിന്നും ബെഡിന് വേണ്ടിയുള്ള വിളിയാണ്.തിരക്കുള്ള ദിവസം,ആകെയുള്ളത് ഒരു ഡബ്ബിൾ ബെഡ് റൂമിലെ ഒരെണ്ണം മാത്രം.
അതിലേക്ക് തീരുമാനമാക്കി ചുറ്റും നോക്കുമ്പോൾ മറ്റുള്ളവർ തിരക്കിട്ട ജോലികളിലാണ്.ആ ബെഡ് തയ്യാർ ചെയ്ത ശേഷം അവന്റെ കാത്തിരിപ്പ് തുടങ്ങി.
കാത്തിരുന്ന ക്ലൈന്റ് എത്തി.കിടത്തി
ട്രോളിയുമായി പോകുമ്പോൾ,കൊണ്ട് വന്നവർ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ടാണ് പോകുന്നത്.ആദ്യമവൻ അത് കാര്യമാക്കിയില്ല.അവൻ തന്റെ സിസ്റ്റത്തിലേക്ക് കണ്ണുനട്ടു.”ഭയ്യ ഒന്ന് വരുവോ?”ദയനീയമായിട്ടുള്ള വിളി. മഞ്ജുവാണ്,ഒരു സാധു പെൺകുട്ടി.
അച്ഛന്റെ മരണശേഷം അമ്മയുടെ കഷ്ട്ടപ്പാടുകൾ കണ്ടുവളർന്ന കുട്ടി.
അവിടെനിന്നും പൊരുതി ജയിച്ചു തന്റെ അമ്മയെ ഒരു കുറവും കൂടാതെ നോക്കുന്ന അവളെ അവന് ഒരുപാട് ഇഷ്ട്ടമാണ്.അവന്റെ കെയർ ധാരാളം അരിഞ്ഞുതന്നെ ജോലിയില് തുടരുന്നു.അവൻ അങ്ങോട്ടേക്ക് ചെന്നു.രണ്ടു ബെഡുകൾ ഉള്ള മുറി. കർട്ടൻ കൊണ്ട് തിരിച്ചിട്ടുണ്ട്.അപ്പുറം ഒരു അമ്മയാണ്,വൃദ്ധയായ സ്ത്രീ.
ഒറ്റക്കാണ് ആശുപത്രിവാസം.ഒരു ചടങ്ങ് പോലെ നേർച്ച കഴിക്കാൻ വരുന്ന മകൻ.തന്റെ കാര്യങ്ങൾ സ്വയം ചെയ്യാം,പക്ഷെ ഒരു തണല് വേണ്ട പ്രായത്തിൽ ഒറ്റക്കാണ്.
റിനോഷ് പുതിയ പേഷ്യന്റിനെ നോക്കി.മുഖത്തിന് നീരുണ്ട്.എവിടോ കണ്ടു പരിചയം.സൂക്ഷിച്ചു നോക്കി. ഭാഗ്യ……അന്നത്തെ ട്രെയിൻ യാത്ര അവന്റെ മനസ്സിലലെത്തി.ആഴ്ച്ചകൾ മൂന്ന് നാല് കഴിഞ്ഞു.ഇടക്ക് എപ്പഴൊ ഒരു മെസ്സേജ് അയക്കും,റിപ്ലൈ പോലും നോക്കാറില്ല.പയ്യെ തന്റെ ജോലിയും പ്രണയവുമായി ഒതുങ്ങി.
ഒരു ട്രെയിനിലെ പരിചയം,അവനത് മറന്നിരുന്നു.ഭാഗ്യക്കൊപ്പം വൈഗയും ഉണ്ട്,കൂടെ പേരറിയാത്ത വ്യക്തിയും.
അവനെ കണ്ടു വൈഗ ഒന്ന് ചിരിച്ചു, തിരിച്ചവനും.അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ നെടുവീർപ്പ് കണ്ടു.
മഞ്ജുവിന്റെ പ്രശ്നം അവന് പിടികിട്ടി.
അവളെ അടുത്ത ജോലികൾക്കായി പറഞ്ഞുവിട്ട് റിനോഷ് അവിടെ നിന്നു
അവൻ കേസ് ഫയൽ എടുത്തു.അല്ല വൈഗ എന്താ പറ്റിയെ……