രതി ശലഭങ്ങൾ 11 [Sagar Kottappuram]

Posted by

ഹെൽമെറ്റ് ഉയർത്തി കൊണ്ട് മഞ്ജു മിസ് എന്നെ നോക്കി ചിരിച്ചു . ഞാൻ റോഡിൽ ആയതുകൊണ്ട് ചുറ്റും നോക്കി . അറിയുന്ന ആളുകളൊക്കെ ഉണ്ട് . അതോണ്ട് കലിപ്പിടാതെ ഞാനും ചിരിച്ചു കാണിച്ചു .ഒരു കടും ചുവപ്പു കോട്ടൺ സാരിയും അതെ നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! ചുവന്ന ചെറിയ പൊട്ട് !ഡ്രെസ്സിനു മാച്ചിങ് ആയാണ് മിസ് എപ്പൊഴും പൊട്ട് തൊടാറുള്ളത് .

മഞ്ജു ;”എങ്ങോട്ടാ കോളേജിലേക്കല്ലേ ?”

മഞ്ജു സരസമായി ചോദിച്ചു.

ഞാൻ ;”അല്ലാതെ ബാഗും തൂക്കി അമ്പലത്തിൽ പോവോ “

ഞാൻ തമാശ എന്നോണം പറഞ്ഞു .

മഞ്ജു ;”ഓ…ഓ കോമഡി…മ്മ്. പക്ഷെ ഇതിനു എന്നേക്കാൾ പഴക്കമുണ്ട് കേട്ടോ …”

മിസ് തിരിച്ചടിച്ചു.

ഞാൻ പിന്നെ ഒന്നും മിണ്ടാനും പോയില്ല.

മഞ്ജു ;”മ്മ്…കോളേജിലോട്ടു അണെങ്കി കേറിക്കോ ..”

മിസ് പുറകിലോട്ടു നോക്കി കയറിക്കോളാൻ പറഞ്ഞു .

ഇതെന്ത് മറിമായം എന്ന നിലക്ക് ഞാൻ അന്തം വിട്ടു നിന്നു. എന്നാലും അത് ശരിയാവില്ല. ഒരു പെണ്ണിന്റെ കൂടെ , സംഗതി ടീച്ചർ ഒകെ ആണ് !ഞാൻ നിന്നു ആലോചിച്ചു.

മഞ്ജു ;”മ്മ്..എന്താ വരുന്നില്ലേ ?”

മിസ് എന്നെ തന്നെ നോക്കി.

ഞാൻ ;”ഇല്ല മിസ് പൊക്കോ…ഞാൻ വന്നോളാം “

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

മഞ്ജു ;”എന്താ എന്റെ കൂടെ വരാൻ വല്ല പ്രേശ്നവും ഉണ്ടോ തനിക്ക് “

മിസ് അത് വരെയും ഓൺ ചെയ്തു നിർത്തിയിരുന്ന വണ്ടിയുടെ കീ തിരിച്ചു ഓഫ് ചെയ്തു കൊണ്ട് എന്നെ നോക്കി.

ഞാൻ ;”ഏയ് അങ്ങനൊന്നുമില്ല…”

ഞാൻ പതിയെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *