മിസ് എന്റെ മുഖത്ത് നോക്കി വിളിച്ചു.
ഞാൻ മിസ്സിനെ മുഖം ഉയർത്തി നോക്കി.
ഞാൻ ;”മ്മ് മ്മ് ..എന്നാ”
ഞാൻ ചോദിച്ചു .
മഞ്ജു ;”കുന്തം ..ഒന്ന് ചിരിക്കേടോ താനെന്താ എന്നെ മുൻപ് കണ്ടിട്ടേ ഇല്ലാത്ത പോലെ “
മിസ് പ്ളേറ്റിൽ വിളമ്പിയ ഫ്രെയ്‌ഡ് റൈസിന് മീതെ കൈവിരൽ കൊണ്ട് ചിത്രം വരച്ചുകൊണ്ട് എന്നോടായി പറഞ്ഞു.
ഞാൻ ;”ഓ..ശരി “
ഞാൻ മിസ്സിനെ ഒന്ന് ആക്കിയ പോലെ ഇളിച്ചു കാണിച്ചു .
ഞാൻ ;”ഓക്കേ ആയില്ലേ “
ഞാൻ ചോദിച്ചു. മഞ്ജു മുഖം വീർപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി . ഇവൻ ആള് കൊള്ളാലോ.നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.ശ്യാം എന്റെ കാട്ടിക്കൂട്ടൽ കണ്ടു അടുത്ത് നിന്ന് ചിരിയടക്കി പിടിച്ചു .
മഞ്ജു ;”മ്മ്…ഓക്കേ…”
മിസ് ഒന്നമർത്തി മൂളി അവിടെ നിന്നും മാറി. പക്ഷെ മിസ് അടുത്ത് നിന്നും മാറിയപ്പോ എനിക്ക് ആശ്വാസമായി . അവർ ഭക്ഷണം കഴിക്കുന്ന സ്റ്റൈൽ പോലും ഞാൻ കണ്ണിമ വെട്ടാതെ നോക്കി. പെട്ടെന്ന് മിസ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുഖംവെട്ടിച്ചു കൊണ്ട് വെപ്രാളത്തിൽ അടുത്തുള്ള ആളുടെ പ്ളേറ്റിലേക്കു രണ്ടു ചപ്പാത്തി അറിയാതെ കൂടുതൽ ഇട്ടു ! അയാളെന്നെ കടുപ്പിച്ചൊന്നു നോക്കി ! ഇവനെവിടുന്നു വന്നെടാ !
ശ്യാം ;”എന്തുവാടെ “
ശ്യാം എന്റെ തോളിൽ അവന്റെ തോൾകൊണ്ട് മുട്ടി ചോദിച്ചു.